Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:41 AM IST Updated On
date_range 20 March 2022 5:41 AM ISTപൊതുസ്ഥലത്ത് മാലിന്യം തള്ളിയ സ്ഥാപനത്തിന് പിഴ
text_fieldsbookmark_border
നാദാപുരം: ബസ് സ്റ്റാൻഡിൽ മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരെ നടപടിയെടുത്തു. ചാക്കിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തിയിരുന്നു. ചാക്കിൽ നിന്നും ലഭിച്ച രേഖകൾ പരിശോധിച്ചപ്പോൾ ബസ് സ്റ്റാൻഡ് പരിസരത്തെ സ്റ്റേഷനറി കടയിൽ നിന്നുള്ളതാണ് ഇവയെന്ന് കണ്ടെത്തി. സ്ഥാപനത്തിന് രണ്ടായിരം രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹരിത കർമസേന മുഖേന വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്. മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് ഗൗരവമായി കണ്ട് കർശന നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി ഇൻചാർജ് ടി.പ്രേമാനന്ദൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story