Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീവകാരുണ്യ...

ജീവകാരുണ്യ പ്രവർത്തനത്തിന് ചിത്രകാരന്മാർ ഒന്നിക്കുന്നു

text_fields
bookmark_border
നാദാപുരം: പേരോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാധ്യാപകർ ഒന്നിക്കുന്നു. ചിത്രകലാധ്യാപകൻ വി.പി. അബ്ദുൽ ലത്തീഫ് സർവിസിൽ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. സംസ്ഥാനത്തിനകത്തെ വിവിധ ജില്ലകളിലുള്ള 45 ഓളം ചിത്രകാരന്മാർ മാർച്ച് 22,23 തീയതികളിൽ പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് ചെയ്തു ചിത്രരചന നടത്തും. ചിത്രങ്ങൾ കലാ സ്നേഹിതർക്ക് നൽകുകയും ലഭിക്കുന്ന സംഖ്യ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന എടച്ചേരി തണലിന് കൈമാറു​മെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്യാമ്പ് മാർച്ച് 22 ന് വൈകീട്ട് നാലിന് ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യും. സർവിസിൽ നിന്നും വിരമിച്ച കലാകാരന്മാരെ ആദരിക്കും. ചിത്രകലയിൽ താൽപര്യമുള്ള വിദ്യാർഥികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ മൊയ്തു പറമ്പത്ത്, എച്ച്.എം കുഞ്ഞബ്ദുല്ല മരുന്നോളി, വി.പി. അബുൽ ലത്തീഫ്, സി. അബ്ദുൽ ഹമീദ്, പി.ടി.എ പ്രസിഡന്റ് നാസർ മാസ്റ്റർ, സത്യൻ നീലിമ, എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story