Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅത്യുഷ്ണത്തിൽ കുളിരായി...

അത്യുഷ്ണത്തിൽ കുളിരായി മഴ

text_fields
bookmark_border
അത്യുഷ്ണത്തിൽ കുളിരായി മഴ
cancel
കുറ്റ്യാടി: കാത്തിരിപ്പിനൊടുവിൽ കുളിരായി വേനൽമഴയെത്തി. കുറ്റ്യാടി മേഖലയിൽ മിക്കസ്ഥലത്തും ശനിയാഴ്ച സാമാന്യം നല്ല മഴ കിട്ടി. മലയോരങ്ങളിൽ കനത്ത മഴയായിരുന്നു. മഴക്കു മുമ്പുതന്നെ അന്തരീക്ഷം തണുത്തിരുന്നു. ഉച്ചക്കുമുമ്പ് ചാറ്റൽമഴ ലഭിക്കുകയുണ്ടായി. അതോടെ ഉഷ്ണം കൂടി. എന്നാൽ, വൈകീട്ട് മഴയുടെ വരവറിയിച്ച് മഴക്കാറും തണുത്ത കാറ്റും അഭവപ്പെടുകയായിരുന്നു. ഈ അവസ്ഥ മണിക്കൂറിലേറെ തുടർന്നശേഷമാണ് മഴയുടെ വരവ്. അരമണിക്കൂറിലേറെ നീണ്ടുനിന്നു. വേനൽ തുടങ്ങിയശേഷം മേഖലയിൽ മഴ ലഭിച്ചിട്ടില്ല. എന്നാൽ, ഒരു മാസം മുമ്പ് പശുക്കടവ്, കാവിലുമ്പാറ മലയോരങ്ങളിൽ മഴ ലഭിച്ചിരുന്നെങ്കിലും ഇത്ര ശക്തമായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മരുതോങ്കരയിൽ തകർന്ന വലതുകര മെയിൻ കനാലിന്റെ പുനർനിർമാണ പ്രവൃത്തി മഴമൂലം തടസ്സപ്പെട്ടതായി പരിസരവാസികൾ പറഞ്ഞു. Photo: മഴയെ തുടർന്ന് കുറ്റ്യാടി പാലത്തിലുണ്ടായ വെള്ളക്കെട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story