Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക കോൺഗ്രസ്​ ...

കർഷക കോൺഗ്രസ്​ കലക്ടറേറ്റ്​ മാർച്ച്​

text_fields
bookmark_border
കോഴിക്കോട്​: ബാങ്കുകൾ ജപ്തിനടപടികൾ നിർത്തിവെക്കുക, സർഫെയ്സി നിയമം ഉപയോഗിച്ചുള്ള ജപ്തികൾ തടയുക, കർഷകരുടെ വായ്പകൾ എഴുതിത്തള്ളുക, കൂട്ടിയ ഭൂനികുതികളും സ്റ്റാമ്പ് ഡ്യൂട്ടിയും കുറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച്​ കലക്ടറേറ്റ്​ കവാടത്തിൽ പൊലീസ്​ തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്ന്​ മുദ്രാവാക്യം മുഴക്കി. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീൺകുമാർ ഉദ്​ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം മുഖ്യപ്രഭാഷണം നിർവഹിച്ചു. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ മഞ്ജുഷ് മാത്യൂസ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ്​ അലക്സ് തോമസ്, പി.ടി. സന്തോഷ്​ കുമാർ, ചെമ്പകശ്ശേരി മാത്യു, രാജശേഖരൻ, എം.കെ. അനീഷ്, ബാബു ഒഞ്ചിയം, അഗസ്റ്റിൻ കണ്ണേഴത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story