Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനധികൃത വയൽ നികത്തൽ;...

അനധികൃത വയൽ നികത്തൽ; പൊലീസ്​ നടപടി കർശനമാക്കി

text_fields
bookmark_border
ചേളന്നൂർ: വയൽ നികത്താൻ മണ്ണ്​ കടത്തുന്നതിനിടെ ​പൊലീസ്​ ലോറി പിടികൂടി. ചേളന്നൂരിൽ അനധികൃത മണ്ണുഖനനവും വയൽനികത്തലും വ്യാപകമായതിനെ തുടർന്നുള്ള​ പൊലീസ്​ പരിശോധനയിലാണ്​ ലോറി പിടികൂടിയത്​. ചേളന്നൂർ മണ്ണാംകണ്ടിത്താഴത്തിനു സമീപം കുന്നിടിച്ച് മണ്ണുമായി പോകവേ ലോറി കാക്കൂർ എസ്.ഐ എം. അബ്ദുൽ സലാം പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം പെരുമ്പൊയിലിനടുത്തുവെച്ചും വയൽനികത്തവെ ലോറി കാക്കൂർ പൊലീസ്​ കസ്റ്റഡിയിലെടുത്തു. ചേളന്നൂരിൽ വൻ തോതിൽ വയൽ നികത്തിയിട്ടും വില്ലേജ്​ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായിരുന്നു. പൊലീസ്​ രംഗത്തിറങ്ങിയത്​ മണ്ണുമാഫിയകൾക്ക്​ ഭീഷണിയായിട്ടുണ്ട്​. കഴിഞ്ഞ ദിവസം കണ്ടോത്തുപാറ ഭാഗത്തുനിന്ന് ടിപ്പറും മണ്ണുമാന്തിയന്ത്രവും പൊലീസ്​ പിടികൂടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story