Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാസിം ഭൂമി: ബഹുജന...

ഗ്രാസിം ഭൂമി: ബഹുജന പ്രക്ഷോഭത്തിന് തീരുമാനം

text_fields
bookmark_border
ഗ്രാസിം ഭൂമി: ബഹുജന പ്രക്ഷോഭത്തിന് തീരുമാനം
cancel
മാവൂർ: ഗ്രാസിം ഫാക്ടറിയുടെ ഭൂമി ഉപയുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭത്തിന് സർവകക്ഷി യോഗ തീരുമാനം. ഗ്രാമപഞ്ചായത്ത് ഭരണസമിതി മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. ആദ്യപടിയായി വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജന, സന്നദ്ധ സംഘടനകൾ, ​െറസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തി അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കും. തുടർന്ന്, മുഖ്യമന്ത്രി, വ്യവസായ, റവന്യൂ, തൊഴിൽ മന്ത്രിമാരെയും എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരെയും നേരിൽ കണ്ട് നിവേദനം നൽകും. രാഷ്ട്രീയ പാർട്ടികളുടെ ജില്ല നേതാക്കൾക്കും കത്തു നൽകും. തുടർന്ന് ബഹുജന കൺവെൻഷൻ വിളിച്ചുചേർക്കാനും പ്രക്ഷോഭസമരങ്ങൾ പ്രഖ്യാപിക്കാനും തീരുമാനമായി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുലപ്പാടി ഉമ്മർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം സുധ കമ്പളത്ത്, ബ്ലോക്ക്‌ പഞ്ചായത്ത് മെംബർ രജിത സത്യൻ, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത്, മെംബർ എ.പി. മോഹൻദാസ്, കെ.ജി. പങ്കജാക്ഷൻ (സി.പി.ഐ), വിഎസ്. രഞ്ജിത്ത് (കോൺ), ഇ.എൻ. പ്രേമനാഥൻ (സി.പി.എം), എൻ.പി. അഹമ്മദ് (മുസ്ലിം ലീഗ്), കെ. പി. രാജാശേഖരൻ (ആർ.എം.പി.ഐ), പി. സുനോജ് കുമാർ (ബി.ജെ.പി), അബ്ദുല്ല മനോടുകയിൽ (മാവൂർ പ്രസ് ഫോറം), പി.ടി. മുഹമ്മദ്‌ (ഐ.എൻ.എൽ) കെ.എം. മുർതാസ് (യൂത്ത് ലീഗ്), ഒ.പി. സമദ് (യൂത്ത് കോൺഗ്രസ്‌), യു.കെ. ​െശരീഫ് (എസ്.ഡി.പി.ഐ), കെ.എസ്. രാമമൂർത്തി, കെ.ടി. അഹമദ്കുട്ടി, സുരേഷ് പുതുക്കുടി, പി.ടി. അബ്ദുൽ ലത്തീഫ്, നാസർ പുൽക്കണ്ടി, ഓനാക്കിൽ ആലി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ സ്വാഗതവും മെംബർ ഗീതമണി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story