Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണൽ പാതാർ...

മണൽ പാതാർ അടച്ചുകെട്ടാനെടുത്ത കുഴി മണ്ണിട്ടുമൂടിയ നിലയിൽ

text_fields
bookmark_border
മണൽ പാതാർ അടച്ചുകെട്ടാനെടുത്ത കുഴി മണ്ണിട്ടുമൂടിയ നിലയിൽ
cancel
മാവൂർ: അനധികൃത മണൽ കടത്ത് തടയുന്നതിന്റെ ഭാഗമായി പുഴയിലെ പാതാറിലേക്കുള്ള വഴി അടച്ചുകെട്ടാനെടുത്ത കുഴി സാമൂഹികവിരുദ്ധർ മണ്ണിട്ട് മൂടി. മണൽകടത്തുമായി ബന്ധപ്പെട്ട് ഏറെ വിവാദം ഉയർന്ന കൽപ്പള്ളി കടവിലാണ് സംഭവം. മണൽ കടത്ത് തടയുന്നതിന് കടവുകൾ നേരത്തെ ചങ്ങലയിട്ട് ബന്ധിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവയെല്ലാം തകർക്കപ്പെട്ടിരുന്നു. തുടർന്ന് മാവൂർ പൊലീസിന്റെ നിർദേശപ്രകാരം പാതാറുകൾ അടച്ചുപൂട്ടാൻ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചു. തുടർന്ന് കലക്ടറേറ്റിൽനിന്ന് ഇതിന് കരാർ നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കോൺക്രീറ്റ് കാൽ നാട്ടുന്നതിന് കുഴിയെടുത്തത്. വെള്ളിയാഴ്ച പ്രവൃത്തി നടത്താനായിരുന്നു തീരുമാനം. എന്നാൽ, ഈ കുഴികൾ ഇന്നലെ മണ്ണിട്ടു മൂടിയ നിലയിൽ കാണുകയായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. നവംബർ അഞ്ചിന് അനധികൃത തോണികൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഈ കടവിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story