Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'കാരശ്ശേരി സ്കൂളിൽ...

'കാരശ്ശേരി സ്കൂളിൽ ഇലത്താളം' അക്ഷരോത്സവം തുടങ്ങി

text_fields
bookmark_border
മുക്കം: കോവിഡ്കാലത്തെ അടച്ചിടൽമൂലം വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട നൈപുണികൾ വീണ്ടെടുക്കുന്നതിന് കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ.യു.പി സ്കൂളിൽ ചതുർദിന അക്ഷരോത്സവത്തിന് തുടക്കമായി. എഴുത്തിലും വായനയിലുമുള്ള പോരായ്മകൾ പരിഹരിക്കുന്നതിനും സർഗശേഷി വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് മലയാളം ക്ലബിന്റെ നേതൃത്വത്തിൽ 'ഇലത്താളം' അക്ഷരോത്സവം. അരങ്ങ് (നാടക പരിശീലനം), താളം (കവിത രചന), കഥയിലൂടെ (കഥ രചന), കാൻവാസ് (ചിത്ര രചന), സ്നാപ് (ഫോട്ടോ /വിഡിയോ എഡിറ്റിങ് ), വായനോത്സവം എന്നിവയാണ് ഇലത്താളത്തിലെ പരിപാടികൾ. ഓരോ വിഷയത്തിലും താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി സ്വന്തമായി രചനകൾ സൃഷ്ടിക്കും. കുട്ടികളുടെ കഥ പതിപ്പുകൾ, കവിത സമാഹാരങ്ങൾ, കുട്ടികളുടെ നാടകം, ചിത്ര ആൽബം, വിഡിയോ എന്നിവ ശിൽപശാലയിലൂടെ പുറത്തിറക്കും. മികവ് പുലർത്തുന്ന വിദ്യാർഥികളെ കണ്ടെത്തി തുടർപരിശീലനവും നൽകും. ഏപ്രിൽ ഒന്നു മുതൽ ​േമയ് 31വരെ നീണ്ടുനിൽക്കുന്ന വായനോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കുട്ടികളോടൊപ്പം അമ്മവായന, കുടുംബ വായന, പുസ്തകാസ്വാദനം എന്നിവയിലൂടെ കുടുംബാംഗങ്ങളെ മുഴുവൻ അവധിക്കാലത്ത് വായനയിൽ ആകൃഷ്ടരാക്കാൻ ഇതിലൂടെ സാധിക്കും. 'ഇലത്താളം' അക്ഷരോത്സവത്തിൽ വിഡിയോ ഷൂട്ടിങ് നടത്തിക്കൊണ്ട് പി.ടി.എ വൈസ് പ്രസിഡന്റ് ടി. മധുസൂദനൻ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുറസാഖ്, ടി.പി. അബൂബക്കർ, മുഹമ്മദ് താഹ, റാഷിദ, ഫാത്തിമ ഹന്ന, അവന്തിക, ലെസ്ലിയ സാദിഖ്, അർജുൻ കൃഷ്ണ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story