Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികളെ ആദരിച്ചു

വിദ്യാർഥികളെ ആദരിച്ചു

text_fields
bookmark_border
വിദ്യാർഥികളെ ആദരിച്ചു
cancel
നരിക്കുനി: മലബാർ ജാമിഅ ഇസ്‍ലാമിയ്യ കാമ്പസിലുള്ള നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോളജ് ഓഫ് അറബിക് ആൻഡ് ഇസ്‍ലാമിക് സ്റ്റഡീസ്, ദാറുൽ ഖുർആൻ ഇംഗ്ലീഷ് സ്കൂൾ, അൽ ഫിത്റ പ്രീ ഇസ്‍ലാമിക് സ്കൂൾ, മലബാർ ഐ.ടി.ഐ എന്നീ സ്ഥാപനങ്ങളിൽനിന്ന് മികവു പുലർത്തിയ 25 . ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ അവാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. ദാറുൽ ഖുർആൻ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ 13 വിദ്യാർഥികൾക്ക് പ്രവാസി സംരംഭകൻ വി.കെ. സകരിയ്യ പുരസ്കാരം നൽകി. ദാറുൽ ഖുർആൻ ഇംഗ്ലീഷ് സ്കൂൾ സെക്രട്ടറി എൻ.പി. അബ്ദുൽ ഗഫൂർ ഫാറൂഖി അധ്യക്ഷത വഹിച്ചു. സലഫി ചാരിറ്റബ്ൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ, പാലത്ത് അബ്ദുറഹിമാൻ മദനി, റജീന സൂപ്പി, എം.പി. അബ്ദുൽ ഗഫൂർ, സൽമ അൻവാരിയ്യ, രമ്യ എന്നിവർ സംസാരിച്ചു. പടം: വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.സുനിൽകുമാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story