Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:44 AM IST Updated On
date_range 18 March 2022 5:44 AM ISTകെ.എസ്.ആർ.ടി.സിക്ക് ഉയർന്ന വിലക്ക് ഡീസൽ: കേന്ദ്രത്തിനെതിരെ നിയമസഭയിൽ പൊതുവികാരം
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്കുള്ള ഡീസലിന്റെ വില കുത്തനെ വർധിപ്പിച്ച കേന്ദ്ര നടപടിയോട് വിയോജിച്ച് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നൽകിയ നോട്ടീസിലെ ചര്‍ച്ചയിലാണ് ഇരുപക്ഷത്തിനിന്നും കേന്ദ്രത്തിനെതിരെ പൊതുവികാരം ഉയർന്നത്. കേന്ദ്രനയം കെ.എസ്.ആര്.ടി.സിയെ ദ്രോഹിക്കുന്നതാണെന്ന് ഇരുപക്ഷവും അഭിപ്രായപ്പെട്ടു. കേന്ദ്ര നിലപാടിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു മൊത്തത്തില്‍ വാങ്ങുന്ന ഇന്ധനത്തിന് ചില്ലറ വിൽപനക്കുള്ളതിെനക്കാൾ വില വർധിപ്പിക്കുന്ന തലതിരിഞ്ഞ നയമാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടി. 2022 ജനുവരി 31ന് ചില്ലറ വിപണിെയക്കാൾ 10.72 രൂപയുടെ കുറവിലാണ് ഒരു ലിറ്റര്‍ ഡീസല്‍ കെ.എസ്.ആര്.ടി.സിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം അത് 82 രൂപയില്‍ നിന്ന് 121 ആയി ഉയര്‍ന്നു. മൂന്നുമാസം കൊണ്ടുള്ള വർധന 38.21 രൂപയാണ്. അതില്‍ 21.11 രൂപ വർധിപ്പിച്ചത് ഒറ്റദിവസം കൊണ്ടാണ്. ഈ വർധന കാരണം പ്രതിദിനം കെ.എസ്.ആര്.ടി.സിക്ക് 75 മുതല്‍ 83 ലക്ഷത്തിന്റെ വരെ അധിക െചലവുണ്ടാകും. പ്രതിമാസം 22-25 കോടിയുടെ വരെ അധിക െചലവാണ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കാനാണ് ഈ നീക്കം. വില വർധിപ്പിച്ച കേന്ദ്ര തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. കെ.എസ്.ആര്.ടി.സി.യെപ്പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിക്കുന്ന തലതിരിഞ്ഞ സമീപനമാണ് ഇതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പറഞ്ഞു. ഇതിനെതിരായ പ്രതിഷേധത്തിൽ തങ്ങളും സഹകരിക്കും. എന്നാല്‍ ഇന്ധന വിലവർധനയിലൂടെ കേന്ദ്രത്തിനൊപ്പം സംസ്ഥാനത്തിനും വലിയ വരുമാനം ലഭിക്കുന്നുണ്ട്. അതില്‍ നിന്ന് കെ.എസ്.ആര്.ടി.സിക്കെങ്കിലും ഇന്ധന സബ്സിഡി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story