Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 12:11 AM GMT Updated On
date_range 18 March 2022 12:11 AM GMTകെട്ടിടോദ്ഘാടനവും യാത്രയയപ്പും
text_fieldsbookmark_border
വേളം: ചെറുകുന്ന് ഗവ. യു.പി സ്കൂളിൽ എസ്.എസ്.എ ഫണ്ടിൽ ഒമ്പതര ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും ശനിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെട്ടിടോദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിൽ അധ്യക്ഷത വഹിക്കും. എസ്.എസ്.കെ ഡി.സി.പി ഡോ.എ. അബ്ദുൽ ഹകീം, എ.ഇ.ഒ ടി. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും. ഹെഡ്മിസ്ട്രസ് വി.വി. സുഹ്റ, സഹാധ്യാപകൻ കെ.കെ. ബാലകൃഷ്ണൻ എന്നിവരാണ് വിരമിക്കുന്നത്. യാത്രയയപ്പ് സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു, ജില്ല പഞ്ചായത്ത് മെംബർ സി.എം. യശോദ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ കെ.പി. പവിത്രൻ, വാർഡ് മെംബർ കെ.സി. സിതാര, പി. രാധാകൃഷ്ണൻ, വി. പ്രവീൺകുമാർ, ആർ.പി. രമേശ് എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story