Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോസ്​ കെ. മാണിയുമായി...

ജോസ്​ കെ. മാണിയുമായി ഭിന്നത: പി.ടി. ജോസ്​ കേരള കോൺഗ്രസ്​ -എം വിടുന്നു

text_fields
bookmark_border
കണ്ണൂർ: കെ.എം. മാണിയുടെ വിശ്വസ്തനും കേരള കോൺഗ്രസ്​ -എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.ടി. ജോസ് പാർട്ടി വിടുന്നു. ചെയർമാൻ ജോസ്​ കെ. മാണി മുതിർന്ന നേതാക്കളെ അവഗണിക്കുന്നതിലും മലബാർ മേഖലയെ പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ്​ 54 വർഷത്തെ സജീവ പ്രവർത്തനത്തിനുശേഷം കേരള കോൺഗ്രസ്​- എം വിടുന്നത്​​. തിരുവിതാംകൂറിലെ മുതിർന്ന നേതാക്കളെ അവഗണിച്ച്​ ഒരുസംഘം സ്തുതിപാഠകരുടെ വലയത്തിലാണ്​ ജോസ്​ കെ. മാണിയെന്നും കെ.എം. മാണിയുടെ അവസാന കാലത്ത്​ അടുത്ത രാജ്യസഭ സീറ്റ്​ ​ പി.ടി. ജോസിനായിരിക്കുമെന്നും വാഗ്ദാനം നൽകിയതാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. കാഞ്ഞിരങ്ങാട്​ നടന്ന പാർട്ടി കണ്ണൂർ ജില്ല ക്യാമ്പിലും ഇക്കാര്യം കെ.എം. മാണി വ്യക്​തമാക്കിയിരുന്നു. എന്നാൽ രാജ്യസഭ സീറ്റ്​ ഒഴിവു വന്നപ്പോൾ ജോസ്​ കെ. മാണിയും വാഗ്ദാനം ആവർത്തിച്ചെങ്കിലും പിന്നീട്​ ബന്ധപ്പെട്ട കമ്മിറ്റികളിൽ പോലും ആലോചിക്കാതെ ജോസ്​ കെ. മാണി തന്നെ സ്ഥാനാർഥിയാകുന്നതാണ്​ കണ്ടത്​. 1968 മുതൽ 54 വർഷമായി രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാണ് പി.ടി. ജോസ്. കെ.എം. മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തൻ കൂടിയായിരുന്നു. 27 വർഷമായി പാർട്ടി ജനറൽ സെക്രട്ടറിയാണ്​. ദീർഘകാലം ജില്ല പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ്​ ഭരണകാലത്ത്​ കെ.എസ്​.എഫ്​.ഇ ചെയർമാനായിരുന്നു. ഏതാനും മാസങ്ങളായി കേരള കോൺഗ്രസി(എം) ന്‍റെ പരിപാടികളിൽ നിന്ന്​ വിട്ടുനിൽക്കുകയാണ്​. രാജ്യസഭ സീറ്റ്​ പി.ടി. ജോസിന്​ നൽകണമെന്നാവശ്യപ്പെട്ട്​ മലബാർ മേഖലയിലെ ഏഴ്​ ബിഷപ്പുമാർ ജോസ്​ കെ. മാണിക്ക്​ കത്ത്​ നൽകിയെങ്കിലും പരിഗണിച്ചില്ല. 2022 ഫെബ്രുവരി നാലിന്​ കരുവഞ്ചാലിൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലും പിന്നീട്​ നടന്ന ജില്ല സ്റ്റിയറിങ്​ കമ്മിറ്റി യോഗത്തിലും പ​ങ്കെടുത്തില്ല. വ്യാഴാഴ്ച സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്​ ഇക്​ബാൽ പ​ങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിലും പ​ങ്കെടുത്തിട്ടില്ല. പാർട്ടിയുടെയുംപോഷക സംഘടനകളുടെയും പ്രധാന പരിപാടികളുടെ ഉദ്​ഘാടകനായി കാണാറുള്ള പി.ടി. ജോസ്​ അടുത്ത കാലത്തായി ഇത്തരം പരിപാടികളിലൊന്നും പ്രത്യക്ഷപ്പെടാറില്ല. കേരള കോൺഗ്രസ്​ രാഷ്ട്രീയം വിടുന്നതറിഞ്ഞ്​ മറ്റു ചില രാഷ്ട്രീയപാർട്ടി നേതാക്കൾ സമീപിച്ചിട്ടുണ്ടെങ്കിലും പി.ടി. ജോസ്​ അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 1977ൽ തൃക്കരിപ്പൂരിലും 1980ൽ സുൽത്താൻ ബത്തേരിയിലും 1982ൽ തളിപ്പറമ്പിലും 2001ൽ പേരാമ്പ്രയിലും മത്സരിച്ചിരുന്നു. .............. മട്ടന്നൂർ സുരേന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story