Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിൽവർ ലൈൻ: ജനകീയ...

സിൽവർ ലൈൻ: ജനകീയ പ്രതിരോധത്തെ അടിച്ചമർത്താമെന്നത് വ്യാമോഹം -കെ. സുരേന്ദ്രൻ

text_fields
bookmark_border
കോഴിക്കോട്: കോട്ടയം മാടപ്പള്ളിയിൽ കെ -റെയിൽ പദ്ധതിക്ക് എതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനുനേരെ പൊലീസ് നടത്തിയ അതിക്രമത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്​ കെ. സുരേന്ദ്രൻ അപലപിച്ചു. സിൽവർ ലൈൻ വിരുദ്ധ ജനകീയ പ്രതിരോധത്തെ അടിച്ചമർത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യാമോഹമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റ്ചെയ്ത പൊലീസ് നടപടി ഭരണകൂട ഫാഷിസമാണ്. അറസ്റ്റ്ചെയ്ത സമരക്കാരെ ഭീഷണിപ്പെടുത്തുന്ന പൊലീസ് നടപടി കിരാതമാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള പിണറായി സർക്കാറിന്‍റെ നീക്കം ബി.ജെ.പി തടയും. കേരളത്തിന്റെ താൽപര്യം സംരക്ഷിച്ച് പദ്ധതിക്ക് അനുമതി നൽകാത്ത കേന്ദ്ര സർക്കാർ നയം മാതൃകയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story