Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവവിദ്യാർഥികൾ...

പൂർവവിദ്യാർഥികൾ അമ്പതു​ വർഷത്തിനുശേഷം ഒന്നിക്കുന്നു

text_fields
bookmark_border
കുറ്റ്യാടി: വട്ടോളി നാഷനൽ ഹൈസ്കൂളിൽനിന്ന്​ 1972ൽ പത്താംക്ലാസ്​ കഴിഞ്ഞവർ ഒന്നിക്കുന്നു. 199 പേരിൽ നൂ​െറ്റഴുപതോളം പേരാണ്​ ഞായറാഴ്​ച വീണ്ടും വിദ്യാലയ മുറ്റത്ത്​ ഒന്നിക്കുന്നതെന്ന്​ സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ എം.എൽ.എയും സി.പി.ഐ കേന്ദ്ര കമ്മിറ്റിയംഗവുമായ സത്യൻ മൊകേരി, വിനീത കോട്ടായ് തുടങ്ങിയവർ അന്നത്തെ പൂർവ വിദ്യാർഥികളാണ്​. അന്നത്തെ അധ്യാപകരിൽ 15​ പേരെ ആദരിക്കും. നാൽപത്തഞ്ചംഗ സംഘാടക സമിതി വർഷങ്ങളുടെ ശ്രമം നടത്തിയാണ്​ സഹപാഠികളെയും അധ്യാപകരെയും കണ്ടെത്തുന്നത്​. ഗ്രന്ഥകാരൻ പി. ഹരീന്ദ്രനാഥ്​ ഉദ്​ഘാടനം ചെയ്യും. സിനിമ- സീരിയൽ താരം സുധൻ കൈവേലിയുടെ കലാപരിപാടി അരങ്ങേറും. വാർത്ത സമ്മേളനത്തിൽ ടി.പി. കുട്ട്യാലി, കെ.കെ. കുഞ്ഞമ്മദ്​കുട്ടി, പറമ്പത്ത്​ നാണു എന്നിവർ പെങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story