Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.പി.സി.ടി.എ സംസ്ഥാന...

കെ.പി.സി.ടി.എ സംസ്ഥാന സമ്മേളനം

text_fields
bookmark_border
കണ്ണൂർ: കെ.പി.സി.ടി.എ (കേരള പ്രൈവറ്റ്​ കോളജ്​ ടീച്ചേഴ്​സ്​ അസോ.) സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ റോയൽ ഒമാർസ് ഹോട്ടലിൽ നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന്​ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തും. 11.30ന് യാത്രയയപ്പ് സമ്മേളനം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന്​ വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം ശിഹാബുദ്ദീൻ പൊയ്ത്തുംകടവും 3.30ന് വനിത സമ്മേളനം സുമ ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡോ. ഷിനോ പി. ജോസ്, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഇ.എസ്​. ലത, ഡോ. പി. പ്രജിത എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story