Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:49 AM IST Updated On
date_range 17 March 2022 5:49 AM ISTമത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി
text_fieldsbookmark_border
കോഴിക്കോട്: മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷവും, ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശിപാര്‍ശ പ്രകാരം പരമാവധി അഞ്ചുലക്ഷവും, അപകടം ഭാഗിക അംഗവൈകല്യത്തിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി ചെലവായി പരമാവധി രണ്ടുലക്ഷം രൂപ വരെയുമാണ് ലഭിക്കുക. അപകട മരണമാണെങ്കില്‍ മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ചാര്‍ജായി 2500 രൂപ വരെ ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസ്സില്‍ താഴെ പ്രായമുള്ള മക്കളുടെ പഠനാവശ്യത്തിന് ഒരാള്‍ക്ക് 5000 രൂപ ക്രമത്തില്‍ രണ്ടു കുട്ടികള്‍ക്കുവരെ പരമാവധി 10,000 രൂപയും കുടുംബത്തിന് ഒറ്റത്തവണത്തേക്ക് ധനസഹായമായി നല്‍കും. 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 2022 മാര്‍ച്ച് 29 നകം അപേക്ഷിച്ച് പ്രീമിയം തുകയായ 389 രൂപ അടുത്തുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അടയ്ക്കണം. പോളിസിയുടെ കാലാവധി 2022 ഏപ്രില്‍ ഒന്നുമുതല്‍ 2023 മാര്‍ച്ച് 31 വരെയാണ്. എല്ലാ മത്സ്യത്തൊഴിലാളി- ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ ബോട്ടിലെ എല്ലാ തൊഴിലാളികളെയും എസ്.എച്ച്.ജി ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും (വനിതകള്‍ ഉള്‍പ്പെടെ) ഇന്‍ഷൂര്‍ ചെയ്യണമെന്ന് ജില്ല മാനേജര്‍ അറിയിച്ചു. ജില്ല ഓഫിസ്: 0495 2380344, 9526041099, ക്ലസ്റ്റര്‍ ഓഫിസുകള്‍: 9526041125, 8086001907, 8086001909, 9526041062, 9526041330 സരോവരം ബയോപാര്‍ക്കില്‍ സൈക്കിള്‍ സവാരി കോഴിക്കോട്: ഡി.ടി.പി.സിയുടെ കീഴിലുള്ള സരോവരം ബയോപാര്‍ക്കില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കായി സൈക്കിള്‍ സവാരി ആരംഭിച്ചു. 30 മിനിറ്റിന് 50 രൂപയാണ് നിരക്ക്. ഫോണ്‍: 0495 2720012.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story