Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:49 AM IST Updated On
date_range 17 March 2022 5:49 AM ISTരാജ്യസഭ സീറ്റ് നിഷേധിച്ചത് മുന്നണിമര്യാദയുടെ ലംഘനം
text_fieldsbookmark_border
കോഴിക്കോട്: എൽ.ജെ.ഡിയുടെ നിലവിലുള്ള രാജ്യസഭാ സീറ്റ് പാർട്ടിക്ക് നിഷേധിച്ചത് മുന്നണിമര്യാദയുടെ ലംഘനമാണെന്ന് ജനതാ ലേബർ യൂനിയൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ലോകായുക്ത, കെ-റെയിൽ, മദ്യനയം എന്നീ വിഷയങ്ങളിൽ എൽ.ഡി.എഫി ന്റെയും സർക്കാറിന്റെയും പൊതുനയത്തിനെതിരെ നിലപാടെടുക്കുകയും പരസ്യപ്രസ്താവന നടത്തുകയും ചെയ്യുന്നവർ തങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തിയോ എന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി. സുരേന്ദ്രൻ പിള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു. വി. കുഞ്ഞാലി, ബിജു ആന്റണി, നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്, പി.എം. റഷീദ്, ജോർജ് ഐനിക്കൽ, സുനിൽ ഖാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story