Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:44 AM IST Updated On
date_range 17 March 2022 5:44 AM ISTആർ.ഡി.ഒയുടെ ഇടപെടൽ: വ്യാപാരി നിരാഹാര സമരം അവസാനിപ്പിച്ചു
text_fieldsbookmark_border
മുക്കം: കൈയേറ്റക്കാരിൽനിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും വ്യാപാരസ്ഥാപനത്തിന് അനുമതിനൽകാതെ വട്ടംകറക്കുന്ന അധികാരികളുടെ നടപടിക്കുമെതിരെ വ്യാപാരിയായ മഠത്തിൽതൊടിക അശോകൻ മണാശ്ശേരി ടൗണിലെ കെട്ടിടത്തിന് മുന്നിൽ 106 ദിവസമായി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമരത്തെ തുടർന്ന് മണാശ്ശേരിയിൽ സംഘർഷവും ക്രമസമാധാന പ്രശ്നവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുക്കം പൊലീസ് കോഴിക്കോട് സബ് ഡിവിഷനൽ ഓഫിസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രശ്നത്തിൽ ആർ.ഡി.ഒ ഇടപെടുകയും ഏപ്രിൽ അഞ്ചിന് ചർച്ച വെക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story