Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.ഡി.എഫ് നേതാക്കളുടെ...

യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനയിൽ മേയർക്ക്​ എതിർപ്പ്​

text_fields
bookmark_border
കോഴിക്കോട്: നഗരസഭ കോതി ആവിക്കൽ തോട് എന്നിവടങ്ങളിൽ ആരംഭിക്കാൻ പോകുന്ന പ്ലാന്‍റ്​ സംബന്ധിച്ച് മേയറുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ജില്ലതല നേതാക്കളുടെ സർവകക്ഷി യോഗത്തിൽ പ്ലാന്‍റിന്‍റെ പ്രവൃത്തി നടപ്പാക്കുന്നതിന് ഐക്യകണ്ഠേന തീരുമാനിച്ചതാണെന്ന്​ മേയർ ഡോ. ബീന ഫിലിപ്​. സർവകക്ഷി യോഗത്തിൽ ഡി.സി.സി പ്രസിഡന്റ്​​, കൗൺസിൽ പാർട്ടി ലീഡർമാരായ കെ.സി. ശോഭിത, കെ. മൊയ്‌തീൻ കോയ, സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും ബി.ജെ.പിയുടെയും പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തതാണ്. യോഗ തീരുമാനം അനുസരിച്ച് കോതി-ആവിക്കൽ തോട് പ്രദേശവാസികളെ കോർപറേഷൻ തിരുവനന്തപുരത്ത്​ പ്ലാന്‍റ്​ ചെയ്യുന്ന ഇടങ്ങളിൽ കൊണ്ടുപോയി കാര്യങ്ങൾ ബോധ്യപ്പെടുത്താനും തീരുമാനിച്ചതാണ്. ഈ തീരുമാനം പത്ര പ്രസ്താവനയായി നൽകാനും നിശ്ചയിച്ചതാണ്. ഇതിന്​ വിരുദ്ധമായി യു.ഡി.എഫ്​ നേതാക്കളെന്ന നിലക്ക് വന്ന പത്രവാർത്ത നല്ലനിലയിൽ ആരംഭിക്കാൻ തീരുമാനിച്ച പ്ലാന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് സഹായമാവുന്നതുമാണെന്ന്​ മേയർ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story