Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:43 AM IST Updated On
date_range 16 March 2022 5:43 AM ISTകാരക്കുന്നത്തെ പൊതുകിണർ ഉപയോഗപ്പെടുത്തണം
text_fieldsbookmark_border
നന്മണ്ട: കാരക്കുന്നത്തെ പൊതുകിണറിലെ വെള്ളം കുടിവെള്ളത്തിനായി ഉപയോഗപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. സി. ഗോപാലൻ മാസ്റ്റർ പ്രസിഡന്റും തിയ്യക്കണ്ടി കേളപ്പൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന കാലയളവിലാണ് കാരക്കുന്നത്ത് പൊതുകിണർ വേണമെന്ന ആവശ്യം ഉയർന്നത്. കാരക്കുന്നത്ത് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി പുത്തഞ്ചേരി രാഘവൻ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്ത് കിണർ കുഴിച്ചു. ഏറക്കാലം ഈ കിണർ നാട്ടുകാർക്ക് അനുഗ്രഹമാവുകയും ചെയ്തു. എന്നാൽ, ഇപ്പോൾ കിണറ്റിലെ വെള്ളം ഉപയോഗിക്കാതെ കിടക്കുകയാണ്. ജലസമൃദ്ധമായ കിണർ നാടിന്റെ ദാഹമകറ്റും. വേനൽ പിറന്നതോടെ ചില പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാവാൻ പോവുകയാണ്. കിണർ ശുചീകരിച്ചാൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയും. തൊട്ടടുത്ത പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനും ഈ കിണർ ഉപയോഗപ്പെടുത്താമെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
