Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 12:12 AM GMT Updated On
date_range 16 March 2022 12:12 AM GMTപയ്യോളി ഗവ. ഹൈസ്കൂൾ പി.ടി.എയിൽ ക്രമക്കേടെന്ന് ആരോപണം; അന്വേഷണ റിപ്പോർട്ട് തേടി
text_fieldsbookmark_border
പയ്യോളി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയിൽ ക്രമക്കേട് ആരോപിച്ച് നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. ജില്ല പഞ്ചായത്ത് തുറയൂർ ഡിവിഷൻ അംഗം വി.പി. ദുൽഖിഫിൽ ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നൽകിയ പരാതിയിൻമേലാണ് അന്വേഷണ റിപ്പോർട്ട് തേടിയിരിക്കുന്നത്. വടകര വിദ്യാഭ്യാസ ജില്ല ഓഫിസർക്കാണ് അന്വേഷണച്ചുമതല. സ്കൂളിലെ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായുള്ള ധനശേഖരണാർഥം നടത്തിയ നാടകോത്സവം സംബന്ധിച്ചും നിർബന്ധ പണപ്പിരിവും ടിക്കറ്റ് വിൽപനയും സ്കൂൾ മുറ്റത്തെ തണൽമരം മുറിച്ചതും പി.ടി.എ കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story