Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലാബ് നവീകരണത്തിന്...

ലാബ് നവീകരണത്തിന് പൂർവവിദ്യാർഥികളുടെ കൈത്താങ്ങ്

text_fields
bookmark_border
ചേന്ദമംഗലൂർ: അഞ്ചു പതിറ്റാണ്ടുമുമ്പ് വിദ്യാലയത്തിൽനിന്ന് പടിയിറങ്ങിയവരുടെ കൂട്ടായ്മയിൽ മാതൃവിദ്യാലയത്തിന് സഹായം. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ മാത് സ് ലാബ് നവീകരണത്തിന് 1973 ബാച്ച് എസ്.എസ്.എൽ.സി ബാച്ചിലെ പഠിതാക്കളാണ് 65,000 രൂപ സംഭാവന നൽകിയത്. ലാബിലേക്കാവശ്യമായ ഫർണിചർ വാങ്ങുന്നതിനാണ് സഹായം. 48 വർഷം മുമ്പ് പടിയിറങ്ങിയവരുടെ പുനഃസമാഗമത്തിന്റെ ഓർമക്കായാണ് ഈ സംഭാവന. ബാച്ച് ജനറൽ കൺവീനർ അബ്ദു സി. ചെറുവാടി സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി ശഫീഖ് മാടായിക്ക് തുക കൈമാറി. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.ടി. മുഹമ്മദ് അബ്ദുറഹ്മാൻ, കുഞ്ഞി മായിൻ കൊടിയത്തൂർ, ഇ. അബ്ദുറഷീദ്, കെ.സി. അൻവർ, മുഹമ്മദലി മാമ്പേക്കാട്ട്, കെ.സി. ഉണ്ണിച്ചേക്കു, ഗോപാലൻ നായർകുഴി, യശോദ നായർകുഴി, ഉമ്മുകുൽസു പൊറ്റശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story