Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസനത്തോടൊപ്പം...

വികസനത്തോടൊപ്പം പ്രകൃതിയോടുള്ള കരുതലും വേണം -കെ. മുരളീധരൻ എം.പി

text_fields
bookmark_border
വികസനത്തോടൊപ്പം പ്രകൃതിയോടുള്ള കരുതലും വേണം -കെ. മുരളീധരൻ എം.പി
cancel
വടകര: പരിസ്ഥിതി ആഘാതം കുറച്ചുകൊണ്ടുള്ള വികസനമാണ് കേരളത്തിന് ആവശ്യമെന്നും നവകേരള നിർമിതിയിൽ എൻജിനീയർമാരുടെ സേവനം മുഖ്യമാണെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. ലൈസൻസ്ഡ് എൻജിനീയേഴ്സ് സൂപ്പർവൈസേഴ്സ് വടകര താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെട്ടിടനിർമാണസാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർതല സമിതികൾ രൂപവത്കരിക്കുക, ഭൂമിയുടെ തരംമാറ്റത്തിനുള്ള കാലതാമസം ഒഴിവാക്കുക, തീരദേശ നിയന്ത്രണ നിയമത്തിലെ ഇളവുകൾ ഉടൻ പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. പ്രദർശന സ്റ്റാൾ ഉദ്ഘാടനം വടകര നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദുവും മികച്ച ഗൃഹനിർമിതി പുരസ്‌കാര വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി എം. മനോജും നിർവഹിച്ചു. പി. ജസീല, കെ. ഗിരീഷ്‌കുമാർ, റയീസ് ഹംസ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സി. അനിൽകുമാർ, പി.ടി. അബ്ദുല്ലക്കോയ, ജില്ല സെക്രട്ടറി സി.എച്ച്. ഹാരിസ്, പ്രദീപ് കുമാർ, പി. രസിത, വി. മോഹനൻ, പി.ടി. സുരേന്ദ്രൻ, എൻ. സുഭിനീഷ്, ടി. രജിത്, സി. സനീഷ്‌കുമാർ, വി. പ്രസാദ്, ടി.പി. ജയചന്ദ്രൻ, എം. സജിത്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story