Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാളികേര പാർക്കിന്...

നാളികേര പാർക്കിന് രണ്ടരക്കോടി

text_fields
bookmark_border
കുറ്റ്യാടി: വേളം മണിമലയിലെ കുറ്റ്യാടി നാളികേര പാർക്കിന് 2.5 കോടി രൂപ അനുവദിച്ചതായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. കേരള വ്യവസായ വികസന കോർപറേഷനാണ് തുക അനുവദിച്ചത്. വർഷങ്ങൾക്കുമുമ്പ് വ്യവസായ വകുപ്പ് ഏറ്റെടുത്ത ഏക്കർകണക്കിന് സ്ഥലം വെറുതെ കിടക്കുന്നതിനാൽ കാടുപിടിച്ച് വന്യമൃഗങ്ങളുടെ ആവാസസ്ഥലമായി മാറി. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയം എം.എൽ.എ വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നേരത്തേ സ്ഥലം നൽകിയ ഉടമകൾ വിവിധ കാരണങ്ങൾ കാണിച്ച് കോടതിയെ സമീപിച്ചതിനാൽ പാർക്ക് തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കാനായിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story