Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:37 AM IST Updated On
date_range 16 March 2022 5:37 AM ISTബസ് സ്റ്റോപ്പിനുമുന്നിൽ പാർക്കിങ്; ബസുകൾ നിർത്തുന്നത് റോഡ് നടുവിൽ
text_fieldsbookmark_border
കുറ്റ്യാടി: കോഴിക്കോട് റോഡിൽ പൊലീസ് സ്റ്റേഷനടുത്ത ബസ് സ്റ്റോപ്പിന് മുന്നിലുള്ള ബസ്ബേയിൽ ബൈക്കുകൾ നിർത്തിയിടുന്നതിനാൽ ബസുകൾ നിർത്തുന്നത് റോഡ് നടുവിലായി. ബസ് സ്റ്റോപ്പിന് മുന്നിൽ ബസ് നിർത്തുമ്പോൾ പിന്നിൽനിന്നു വരുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാവാതിരിക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ് വീതി കൂട്ടിയിരുന്നു. വീതികൂട്ടിയ സ്ഥലത്ത് ബസ് നിർത്തിയാൽ പിന്നിൽനിന്നു വരുന്ന വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാം. എന്നാൽ, വീതികൂട്ടിയ സ്ഥലമത്രയും ബൈക്ക് പാർക്കിങ്ങിനായതോടെ ബസുകൾക്ക് സ്റ്റോപ്പിനടുത്ത് നിർത്താനാവുന്നില്ല. ബൈക്കുകൾക്കിടയിലൂടെ പാഞ്ഞുപോയി ബസ് പിടിക്കേണ്ട വിഷമത്തിലാണ് യാത്രക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story