Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:36 AM IST Updated On
date_range 16 March 2022 5:36 AM ISTവളയത്ത് കശുമാവിൻതോട്ടത്തിൽ തീപിടിത്തം; വൻ നാശം
text_fieldsbookmark_border
നാദാപുരം: വളയം നിരവുമ്മലിൽ കശുമാവിൻ തോട്ടത്തിൽ തീപിടിത്തം. മൂന്ന് ഏക്കർ തോട്ടം കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. തോട്ടത്തിൽ സൂപ്പി ഹാജി, സഹോദരൻ അബ്ബാസ് തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള തോട്ടമാണ് കത്തിനശിച്ചത്. വിളവെടുത്തുകൊണ്ടിരുന്ന നൂറോളം കശുമാവുകൾ കത്തിനശിച്ചു. രണ്ട് സമയങ്ങളിലായാണ് തീപിടിച്ചത്. ആദ്യം സൂപ്പി ഹാജിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും തീയണച്ച് മടങ്ങിയെങ്കിലും ഉച്ച 1.45ഓടെ വീണ്ടും തീപിടിക്കുകയായിരുന്നു. കശുവണ്ടി തോട്ടത്തോട് ചേർന്ന വീടുകളിലേക്ക് അടക്കം തീപടരുന്ന സാഹചര്യം ഉണ്ടായതോടെ രണ്ട് യൂനിറ്റ് അഗ്നിരക്ഷാ യൂനിറ്റ് കൂടി സ്ഥലത്ത് എത്തി തീയണക്കുകയായിരുന്നു. റോഡിനോട് ചേർന്ന ഭാഗത്തുനിന്നാണ് തോട്ടത്തിൽ തീപടർന്നതെന്ന് കരുതുന്നു. അഗ്നിരക്ഷാസേന ഓഫിസർ ജഅഫർ സാദിഖിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ നേരം കഠിനാധ്വാനം ചെയ്താണ് തീയണച്ചത്. ആവശ്യത്തിന് വെള്ളം കിട്ടാത്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
