Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:35 AM IST Updated On
date_range 16 March 2022 5:35 AM ISTടിപ്പർ വാഹനങ്ങളെ പിടിച്ചിടുന്നതിനെതിരെ ധർണ
text_fieldsbookmark_border
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സ്കൂൾ സമയത്തിന്‍റെ പേരിൽ നാലു മണിക്കൂറിലധികം ടിപ്പർ വാഹനങ്ങളെ വഴിയിൽ പിടിച്ചിടുന്നതും വാഹനം തടഞ്ഞ് വൻ പിഴ ചുമത്തുന്നതും പിൻവലിക്കണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. പെർമിറ്റ് ഇല്ലാതെ മണ്ണെടുപ്പിക്കുന്ന ഉടമകളെ സംരക്ഷിക്കുന്നതിന് തൊഴിലാളികളെ ശിക്ഷിക്കുന്ന വിചിത്ര രീതി തടയണമെന്നും സംഘടന ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സി.പി. സുലൈമാൻ അധ്യക്ഷനായിരുന്നു. യൂനിയൻ ജനറൽ സെക്രട്ടറി പരാണ്ടി മനോജ്, ജോണി എടശ്ശേരി, എ. ജയരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story