Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:34 AM IST Updated On
date_range 16 March 2022 5:34 AM ISTനാടോടി സംഘത്തിലെ മൂന്ന് കുട്ടികൾ ക്ഷേത്രക്കുളത്തിൽ വീണു; ഏഴുവയസ്സുകാരി മരിച്ചു
text_fieldsbookmark_border
രണ്ടുപേരെ പൊലീസ് രക്ഷപ്പെടുത്തി തലശ്ശേരി: ബലൂൺ വിൽപനക്കെത്തിയ നാടോടി സംഘത്തിലെ മൂന്ന് കുട്ടികൾ ജഗന്നാഥ ക്ഷേത്രച്ചിറയിൽ വീണു. രണ്ടുപേരെ പൊലീസ് രക്ഷിച്ചെങ്കിലും ഒരു കുട്ടി മുങ്ങിമരിച്ചു. രാജസ്ഥാൻ ജയ്‌പുർ റേൻവാലയിലെ ഗോപി - മമ്‌ത ദമ്പതികളുടെ മകൾ ഖോനയാണ് (ഏഴ്) മരിച്ചത്. രാജേഷ്- ഫോറന്തി ദമ്പതികളുടെ മകൾ ശിവാനിയെ (ഒമ്പത്) കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ പ്രഥമ ശുശ്രൂഷ നൽകി വിട്ടു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. ജഗന്നാഥ ക്ഷേത്രോത്സവത്തിന് ബലൂൺ വിൽപനക്കെത്തിയതായിരുന്നു കുടുംബം. കുട്ടികൾ കളിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ കുളത്തിൽ വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാടോടി സംഘത്തിലെ മറ്റുള്ളവർ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ഉത്സവത്തിന് സ്‌പെഷൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തക്കസമയത്ത് കുളത്തിലിറങ്ങിയാണ് രണ്ടുപേരെ കരക്കെത്തിച്ചത്. ഖോനയെ പുറത്തെടുക്കുമ്പോഴേക്കും വൈകിയിരുന്നു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്‌ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബം അറിയിച്ചു. പടം....GHONA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story