Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:33 AM IST Updated On
date_range 16 March 2022 5:33 AM ISTസ്വകാര്യ ഭൂമി കൈയേറി കല്ലിട്ടത് നിയമവിരുദ്ധ നടപടി -കെ-റെയിൽവിരുദ്ധസമിതി
text_fieldsbookmark_border
കോഴിക്കോട്: മാത്തോട്ടത്ത് സ്വകാര്യഭൂമി കൈയേറി കല്ലിട്ടത് നിയമവിരുദ്ധനടപടിയാണെന്നും പ്രതിഷേധാർഹമാണെന്നും കെ-റെയിൽവിരുദ്ധ ജനകീയസമിതി. 'സർവേ ആൻഡ് ബൗണ്ടറീസ് ആക്ട്' അനുസരിച്ചാണ് സ്വകാര്യ ഭൂമിയിൽ കല്ലിടുന്നത് എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയുടെ അതിർത്തിയിൽ മാത്രമേ കല്ലിടൽ പാടുള്ളൂ. സ്വകാര്യ ഭൂമിയിൽ കല്ലിടാൻ പാടില്ല. നഗ്നമായ നിയമ ലംഘനമാണ് അധികൃതർ ഇവിടെ നടത്തിയത്. അതിലേറെ പ്രതിഷേധാർഹമാണ് വീട്ടുമുറ്റത്ത് കല്ലിടുന്നതിനായി ഹൃദ്രോഗിയായ അബ്ദുൽ റസാഖിനെതിരെ പൊലീസ് ബലപ്രയോഗം നടത്തിയത്. പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെയാണ് അദ്ദേഹത്തെ പൊലീസ് തള്ളിമാറ്റിയതും തടഞ്ഞതും. കെ-റെയിൽ സിൽവർലൈൻവിരുദ്ധ ജനകീയസമിതി ജില്ല നേതാക്കളായ പി.എം. ശ്രീകുമാർ , മുസ്തഫ ഒലിവ്, പ്രവീൺ ചെറുവത്ത്, സുനീഷ് കീഴാരി, ഷിജു പി.കെ എന്നിവരുടെയും പ്രാദേശിക സംഘാടകരായ മുഹമ്മദ് മദനി, നൗഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story