Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ-റെയിൽ സർവേ:...

കെ-റെയിൽ സർവേ: വീട്ടുമുറ്റങ്ങളിൽ കണ്ണുരുട്ടി പേടിപ്പിച്ച്​ പൊലീസ്​

text_fields
bookmark_border
കോഴി​ക്കോട്​: സമാനതകളില്ലാത്ത പൊലീസ്​ നടപടിയാണ്​ കെ-റെയിൽ സർവേയുമായി ബന്ധപ്പെട്ട്​ മാത്തോട്ടത്ത്​ അരങ്ങേറിയത്​. സ്വകാര്യ വ്യക്​തികളുടെ വീട്ടുപറമ്പിലൂടെ സർവേ സംഘം മുന്നറിയിപ്പുമില്ലാതെ കയറിവന്നപ്പോൾ സ്വാഭാവികമായ ആശങ്കയും പ്രതിഷേധവുമായി​ നാട്ടുകാർ വീടിന്​ പുറത്തിറങ്ങി. അവരിലേറെയും സ്ത്രീകളായിരുന്നു. ജനപ്രതിനിധികളോ പൊതുപ്രവർത്തകരോ അവിടെ എത്തുന്നതിന്​ മുമ്പുതന്നെ പ്രതിഷേധം ഉയർന്നു. തങ്ങളോട്​ പദ്ധതി സംബന്ധിച്ച്​ വിശദീകരിച്ച ശേഷം മതി സർവേ എന്നായിരുന്നു ഇരകളുടെ വാദം. എന്നാൽ, അതുപോലും പറ്റില്ലെന്ന കടുത്ത നിലപാടാണ്​ പൊലീസ്​ സ്വീകരിച്ചത്​. തടഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്ന്​ ​ പൊലീസ്​ പരസ്യമായി ഭീഷണി മുഴക്കി. സർവേ മാറ്റിവെക്കാൻ സാധ്യമല്ലെന്നും അസി. പൊലീസ്​ കമീഷണർ താക്കീത്​ നൽകി. തടയാൻ വന്ന വീട്ടുകാരൻ രണ്ടു​ തവണ ഹാർട്ട്​ അറ്റാക്ക്​ വന്നയാളാണ്​ എന്നു​ പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ വേഗം മാറിനിന്നോളണമെന്നായിരുന്നു ഉപദേശം.​ രണ്ട്​ സെന്‍റിലും മൂന്ന്​ സെന്‍റിലുമൊക്കെ താമസിക്കുന്നവർ നിസ്സഹായമായ നിലവിളിയുമായാണ്​ അവിടെ ഒത്തുകൂടിയത്​. അവർക്ക്​ പിന്തുണ നൽകാൻ സംഘടനകളോ രാഷ്ട്രീയപാർട്ടികളോ കൃത്യമായ നിലപാടുമായി രംഗത്തുണ്ടായിരുന്നില്ല. അതേസമയം, അസംഘടിതരോട്​ കർശന നിലപാടായിരുന്നു പൊലീസിന്​. ജനങ്ങളെക്കാൾ പൊലീസ്​ ഉണ്ടായിരുന്നു സർവേ സ്ഥലത്ത്​. ഫറോക്ക്​, ബേപ്പൂർ, നല്ലളം, പന്നിയങ്കര സ്​റ്റേഷനുകളിൽനിന്ന്​ പൊലീസ്​ ഇവിടെ തമ്പടിച്ചു. പിന്നീട്​ ടൗൺസ്​റ്റേഷനിൽ നിന്നും ​െപാലീസ്​ എത്തി. എന്തിനും തയാറായിട്ടായിരുന്നു പൊലീസി‍ൻെറ നിൽപ്​. ഇതോടെ എതിർപ്പുകൾ നിഷ്പ്രഭമായി. എതാനും യു.ഡി.എഫ്​ പ്രവർത്തകർ എത്തി പൊലീസ്​ ബലപ്രയോഗം നടത്തിയ ഷഫീഖ്​ മൻസിലി‍ൻെറ മുറ്റത്ത്​ സ്ഥാപിച്ച സർവേകല്ല്​ പിഴുതു​ മാറ്റാൻ ശ്രമിച്ചത്​ പൊലീസ്​ തടഞ്ഞു. യു.ഡി.എഫ്​ പ്രവർത്തകരായ യു. സജീർ, ഷഫീഖ്​ അരക്കിണർ, മൻസൂർ മാങ്കാവ്​, സി.പി. ഷിഹാബ്​, മുഹമ്മദ്​ മദനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ കസ്റ്റഡിയിലെടുത്തശേഷം പൊലീസ്​ വിട്ടയച്ചു. bk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story