Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

നാട്ടുകാരുണ്ടാക്കിത്തന്ന വീടാണ്​ സാറെ, കുടിയൊഴിപ്പിക്കരുത്​...

text_fields
bookmark_border
കോഴിക്കോട്​: നാട്ടുകാർ ഉണ്ടാക്കിത്തന്ന വീടാണ്​​ സാറെ. ഇവിടെ നിന്ന്​ കുടിയൊഴിപ്പിക്കരുത്​. ഇനിയാരുടെ മുന്നിലും കൈ നീട്ടാനാവില്ല. കൈ നീട്ടിയാൽ തരാൻ ആരുടെയും കൈയിൽ കാശില്ലാത്ത കാലമാണ്​. ഞങ്ങളെ ഉപദ്രവിക്കരുത്​- കെ- റെയിൽ സർവേക്കുവേണ്ടി അപ്രതീക്ഷിതമായി വീട്ടുപറമ്പിൽ കയറിയ ഉദ്യോഗസ്ഥരുടെയും പൊലീസി‍ൻെറയും മുന്നിൽ മാത്തോട്ടത്തെ വലിയകാട്​ പറമ്പിലെ രണ്ടു​ സൻെറിൽ താമസിക്കുന്ന നസ്​റിയയുടെ വിലാപം. ഇതു തന്നെയാണ്​ തൊട്ടടുത്ത്​ താമസിക്കുന്ന മുബീനയും പറഞ്ഞ്​ രോഷം ​കൊള്ളുന്നത്​. ഇവരുടെ ഭൂമിയിൽ തിങ്കളാഴ്ച വൈകുന്നേരം നാലു​ മണിക്ക്​ സർവേ സംഘം എത്തിയ​പ്പോൾ പ്ലസ്​ ടുവിന്​ പഠിക്കുന്ന മകൾ മാത്രമായിരുന്നുവത്രെ ഉണ്ടായിരുന്നത്​. ഉദ്യോഗസ്​ഥർ പറമ്പിലെ മുരിങ്ങമരം മുറിച്ച്​ അവിടെ സർവേ കല്ല്​ സ്ഥാപിച്ച്​ മകളെകൊണ്ട്​ ഒപ്പിടീച്ചുവെന്നാണ്​ മുബീനയുടെ പരാതി. മുബീന താമസിക്കുന്നതും രണ്ടു സെന്‍റിലാണ്​. സ്വന്തം വീട്ടുമുറ്റത്തു​ തന്നെ തടഞ്ഞുവെച്ച്​ സർവേ കല്ല്​ സ്ഥാപിച്ച്​ പൊലീസ്​ കാവൽ നിന്നപ്പോൾ വിലപിക്കുകയായിരുന്നു ഷഫീഖ്​ മൻസിലിൽ അബ്​ദുൽ റസാഖ്​. പൊലീസ്​ പോയാൽ താൻ കുറ്റി പിഴുതെടുത്ത്​ വലിച്ചെറിയും. മണലാരണ്യത്തിൽ പോയി കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്​. ഹൃ​ദ്രോഗിയായ തന്നെ പൊലീസ്​ പലതവണ പിടിച്ചുന്തി- നിസ്സഹായമായ വിലാപമായിരുന്നു അബ്​ദുൽറസാഖിന്‍റേത്​. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്തുകൂടി ​സിൽവർലൈൻ പദ്ധതി വരുന്നു എന്ന്​ നാട്ടുകാർ അറിഞ്ഞത്​ പൊലീസും ഉദ്യോഗസ്ഥരും എത്തിയതോടെയാണ്​. തിങ്കളാഴ്​ച വൈകുന്നേരമാണ്​ കെ-റെയിൽ സർവേ ബേപ്പൂർ, മാത്തോട്ടം മേഖലയിൽ ആരംഭിച്ചത്​. വൻ പൊലീസ്​ സന്നാഹമാണ്​ ഇതി‍ൻെറ ഭാഗമായി മാത്തോട്ടം മേഖലയിൽ നിലയുറപ്പിച്ചത്​. ചൊവ്വാഴ്ച രാവിലെ എട്ടു​ മണിയോടെ മാത്തോട്ടം കണിയങ്കണ്ടി പറമ്പിൽ ​പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കടന്നുവരുകയായിരുന്നു. ഇതോടെ നാട്ടുകാരും അയൽവാസികളും ഒത്തുകൂടി. തങ്ങൾക്കുള്ള ആശങ്ക അകറ്റി മതി സർവേയെന്നും അതു വരെ നടപടികൾ നിർത്തിവെക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ, സർവേ സംബന്ധിച്ച്​ കോർപറേഷൻ സെക്രട്ടറിക്കടക്കം നേരത്തേ അറിയിപ്പ്​ നൽകിയതാണെന്നും സർവേ നിർത്തിവെക്കാനാവില്ലെന്നുമായി ഉദ്യോഗസ്​ഥർ. എതിർപ്പ്​ ശക്​തമായതോടെ തഹസിൽദാർ വരട്ടെ എന്നായി നാട്ടുകാർ. അപ്പോഴേക്കും കൂടുതൽ പൊലീസും സ്ഥലത്തെത്തി. ഉച്ചക്ക്​ 12 മണിയോടെയാണ്​ ​പ്രശ്നം രൂക്ഷമായത്​. പൊലീസ്​ കടുത്ത നടപടി സ്വീകരിച്ചതോടെ എതിർപ്പുകാർ പിന്മാറി. അതിനിടെ കെ-റെയിൽ വിരുദ്ധസമിതി ജില്ല എക്സിക്യൂട്ടിവ്​ അംഗം ടി.എം. ശ്രീകുമാർ, പി.കെ. ഷിജു, സുനീഷ്​ കീഴാടി, പ്രവീൺ ചെറുവത്ത്​ എന്നിവർ സ്ഥലത്തെത്തി. പ്രദേശത്തെ യു.ഡി.എഫ്​ പ്രവർത്തകർ ഇരകൾക്ക്​​ പിന്തുണയുമായി എത്തിയിരുന്നു. പടം pk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story