Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:28 AM IST Updated On
date_range 16 March 2022 5:28 AM ISTരണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ
text_fieldsbookmark_border
കോഴിക്കോട്: രണ്ടര കിലോ കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ. വെള്ളയിൽ സ്വദേശി സി.വി ഹൗസിൽ ഹംസക്കോയയാണ് (54) പിടിയിലായത്. ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനും സംഘവും ചെവ്വാഴ്ച രാവിലെയാണ് ഇയാളെ പിടികൂടിയത്. കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവുസഹിതം അറസ്റ്റിലായത്. പ്രതി കഞ്ചാവ് വിൽപനക്ക് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാനത്തു നിന്നാണ് കഞ്ചാവ് എത്തുന്നതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഇവിടങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രിവന്‍റിവ് ഓഫിസർമാരായ ടി. ഗോവിന്ദൻ, വി.ബി. അബ്ദുൽ ജബ്ബാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെജി, ടി. റജുൽ, എക്സൈസ് ഡ്രൈവർ ഹിതിൻ എസ്. ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story