Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:45 AM IST Updated On
date_range 15 March 2022 5:45 AM ISTഫറോക്ക് പൈതൃകനഗരമായി നിലനിർത്തി റോഡ് വികസനം യാഥാർഥ്യമാക്കും.
text_fieldsbookmark_border
ഫറോക്ക്: ഫറോക്ക് പൈതൃക നഗര റോഡ് വികസന പദ്ധതി വ്യാപാരികളുടെ സഹകരണത്തോടെ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ റോഡ് വീതി കൂട്ടേണ്ട ആവശ്യകതയെപ്പറ്റി മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിശദീകരിച്ചു. റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ നിലവിലുള്ള റോഡിന്റെ വീതിയും, പുതുതായി 20 മീറ്ററിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അലൈൻമൻെറിനെ കുറിച്ചും വിശദീകരിച്ചു. 22 മീറ്റർ വീതിയിൽ വിപുലീകരിക്കാനായിരുന്നു നേരത്തേ പദ്ധതി തയാറാക്കിയിരുന്നത്. എന്നാൽ, കൂടുതൽ കെട്ടിടങ്ങൾക്ക് ഇതു പ്രതികൂലമായി ബാധിക്കുന്നത് കാരണമായി വീതി 20 മീറ്റർ ആയി ചുരുക്കി. മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത വിവിധ വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികൾ അവരുടെ ആശങ്കകൾ പങ്കുെവച്ചു. കൂടുതൽ ചർച്ചകൾക്കുശേഷം നിലവിൽ 20 മീറ്റർ ഉള്ള അലൈൻമൻെറിൽനിന്നും, വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ പരമാവധി കുറച്ച്, വീതി 18 മീറ്ററിൽ നിർത്തിക്കൊണ്ട് പുതിയ നാലുവരപ്പാത നിർമിക്കാൻ ഐകകേണ്ഠ്യന ധാരണയായി. ഇതുപ്രകാരം അലൈൻമൻെറ് കല്ലുകൾ മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെ തുടർ നടപടികൾ സ്വീകരിക്കാൻ റോഡ് വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. സി.പി.എം നേതാക്കളായ എം. ഗിരീഷ്, ടി. രാധാ ഗോപി, സി. ഷിജു, പൈതൃക സംരക്ഷണ സമിതി ചെയർമാൻ കെ.വി.എം. ഫിറോസ്, സെക്രട്ടറി എ. അനൂപ്, കെ. സജീഷ്, പ്രോജക്ട് കോഓഡിനേറ്റർ കെ. അഭിലാഷ്, എം. മമ്മുണ്ണി, എം.കെ. അബൂബക്കർ, നാസർ, എ.വി. സിറാജ്, എ.എം. അബ്ദുൽ നാസർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എല്ലാവരുടെയും സഹകരണത്തോടെ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. പടം :നാലുവരിപ്പാതയുടെ ഭാഗമായി ഫറോക്ക് പൈതൃകനഗരമായി നിലനിർത്തുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഫറോക്കിലെ വ്യാപാരികളുടെ യോഗംfilenameClfrk 280
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
