Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നശേഷി കുട്ടികൾക്ക്...

ഭിന്നശേഷി കുട്ടികൾക്ക് വെർച്വൽ ക്ലാസ്​റൂം

text_fields
bookmark_border
കോഴിക്കോട്: സമഗ്രശിക്ഷ കോഴിക്കോട്, ജില്ലതലത്തിൽ നടപ്പിൽവരുത്തുന്ന ഭിന്നശേഷി കുട്ടികൾക്കുള്ള വെർച്വൽ ക്ലാസ്​റൂമുകളുടെ ഉദ്ഘാടനം കുന്നുമ്മൽ ബി.ആർ.സിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. തീവ്രചലന പരിമിതിമൂലവും അസുഖങ്ങളാലും വിദ്യാലയത്തിൽ പോവാൻ സാധിക്കാത്ത ഭിന്നശേഷി വിദ്യാർഥികൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് ക്ലാസിലെ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 998 കുട്ടികൾ സ്​കൂളിലെത്താൻ കഴിയാത്തവിധം കിടപ്പിലാണ്. ഇതിൽ പഠനശേഷിയുള്ള മുഴുവൻ കുട്ടികളെയും പദ്ധതിയുടെ ഭാഗമാക്കാൻ പരിശ്രമിക്കുമെന്ന് എസ്​.എസ്​.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം പറഞ്ഞു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ല േപ്രാഗ്രാം ഓഫിസർ വി.ടി. ഷീബ പദ്ധതി വിശദീകരണം നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത, കുന്നുമ്മൽ എ.ഇ.ഒ ബിന്ദു ടി, കെ.സി. റഹീം ഹാജി, കെ.സി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. എ.കെ. അബ്ദുൽ ഹക്കീം സ്വാഗതവും കുന്നുമ്മൽ ബ്ലോക്ക് േപ്രാജക്ട് കോഓഡിനേറ്റർ കെ.കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story