Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:45 AM IST Updated On
date_range 15 March 2022 5:45 AM ISTപ്രശ്നോത്തരി സംഘടിപ്പിച്ചു
text_fieldsbookmark_border
കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല സിവിൽ സ്റ്റേഷൻ യു.പി സ്‌കൂളിലെ കുട്ടികൾക്കായി . ചാരുനന്ദ കെ, റിയ ഫാത്തിമ, കെ. റിസ്‌വാൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രധാനാധ്യാപിക കെ.കെ. ശ്രീലത സമ്മാനദാനം നടത്തി. എൻ. നേഹ, വി.സി. മുഹമ്മദാലി, കെ. വേണു എന്നിവർ നേതൃത്വം നൽകി. പഴയ പെൻഷൻ തിരിച്ചുകൊണ്ടുവരണം -കെ.എച്ച്.എസ്.ടി.യു കോഴിക്കോട്: അധ്യാപകരെയും ജീവനക്കാരെയും ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരിച്ചുകൊണ്ടുവരാമെന്ന വാഗ്ദാനം ഉടൻ നടപ്പാക്കണമെന്നും കെ.എച്ച്.എസ്.ടി.യു ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മുൻ സംസ്ഥാന പ്രസിഡന്‍റ് നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. അൻവർ അടുക്കത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നുഹ്മാനു ശിബ്‌ലി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല വൈസ് പ്രസിഡന്റ് അസ്ഹർ അബ്ദുല്ല സ്വാഗതവും ജില്ല ജോയന്റ് സെക്രട്ടറി നസീഫ് ജെ.ഡി.ടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ആർ.കെ. ഷാഫി പുതുപ്പാടി (പ്രസി), ആർ. മൊയ്തു, റഫീഖ് വാകയാട്, അസ്ഹർ അബ്ദുല്ല, ഇസ്മായിൽ മൊട്ടേമ്മൽ, അഷ്‌റഫ് ഫറൂഖ് (വൈസ് പ്രസി), അദീബ് അഹമ്മദ് വടകര (ജന. സെക്ര), ഖാദർ ഹിമായത്ത്, മജീദ് ചോമ്പാല, വി.ആർ. നാസർ ഫറൂഖ്, എം.എം. റാഫി, ശാമിൽ കെ.എം, ഹക്കീം ചക്കാലക്കൽ (ജോ. സെക്ര), ഹാരിസ് എം. തോടന്നൂർ (ട്രഷ). അക്കാദമിക് കൗൺസിൽ ചെയർമാനായി സമീർ പുതുപ്പാടി, കൺവീനറായി മുജീബ് ചളിക്കോട് എന്നിവരെയും വനിത വിഭാഗം ചെയർപേഴ്സനായി പി.കെ. റഹ്മത്ത്, കൺവീനറായി ഫരീദ എം.ടി എന്നിവരെയും തെരഞ്ഞെടുത്തു. സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് കോഴിക്കോട്: ജില്ല സ്പോർട്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ ജില്ല സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് ഇന്നും നാളെയും വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ എട്ടിന് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമുകൾ കളിക്കാരുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ടു ഫോട്ടോ എന്നിവ സഹിതം രാവിലെ എട്ടിനു മുമ്പായി കളിസ്ഥലങ്ങളിൽ ഹാജരാകണമെന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. സുലൈമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story