Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:44 AM IST Updated On
date_range 15 March 2022 5:44 AM ISTറോഡ് പ്രവൃത്തി ഇഴയുന്നു; വ്യാപാരികൾ ദുരിതത്തിൽ
text_fieldsbookmark_border
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ അഗസ്ത്യൻമുഴി അങ്ങാടി ഉൾപ്പെടുന്ന ഭാഗത്തെ റോഡ് നവീകരണ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി അഗസ്ത്യൻമുഴി യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡിലെ മറ്റു ഭാഗങ്ങളിൽ പ്രവൃത്തി പെട്ടെന്ന് പൂർത്തിയാക്കിയെങ്കിലും അങ്ങാടിയിൽ റോഡ് പൊളിച്ചിട്ടിട്ട് ആഴ്ചകളായി. ഇതുമൂലം അങ്ങാടിയിൽ രൂക്ഷമായ പൊടിശല്യവും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. മേഖല പ്രസിഡന്റ് കെ.ടി. നളേശൻ ഉദ്ഘാടനം ചെയ്തു. റൈനിഷ് നീലാംബരി അധ്യക്ഷത വഹിച്ചു. ഗിരീഷ് ബാബു, അസീസ് പുതുമുറ്റത്തിൽ, മനോജ് കപ്പടച്ചാലിൽ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story