Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:44 AM IST Updated On
date_range 15 March 2022 5:44 AM ISTസ്വന്തമായി ഉൽപാദിപ്പിച്ച കാർഷിക വിളകൾ സ്കൂളിന് കൈമാറി അധ്യാപകൻ
text_fieldsbookmark_border
നരിക്കുനി: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതിയിലേക്ക് സ്വന്തമായി ഉൽപാദിപ്പിച്ച ജൈവ കാർഷിക വിളകൾ കൈമാറി അധ്യാപകൻ. ഉർദു വിഭാഗം അധ്യാപകൻ കെ.കെ. അബ്ദുൽ റഫീഖ് ആണ് എളേറ്റിൽ ചെറ്റക്കടവിലെ തന്റെ ജൈവ പച്ചക്കറിത്തോട്ടത്തിൽ വിളയിച്ചെടുത്ത പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിട്ടുനൽകിയത്. സ്വന്തം സ്ഥലത്തും പാട്ടഭൂമിയിലുമായി വർഷങ്ങളായി കൃഷി നടത്തുന്ന ഇദ്ദേഹത്തിന് മികച്ച കർഷകനുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹെഡ്മിസ്ട്രസ് എൻ.എ. വഹീദ, എം.സി. യൂസഫ്, സി. ഹബീബ് റഹ്മാൻ, ഷബീർ ചുഴലിക്കര, ഷാനവാസ് പൂനൂർ, ഇൻസാഫ്, എം. റാസി എന്നിവർ പങ്കെടുത്തു. പടം : പ്രധാനാധ്യാപിക വഹീദക്ക് കാർഷിക വിളകൾ അധ്യാപകനായ അബ്ദുൽ റഫീഖ് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
