Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:42 AM IST Updated On
date_range 15 March 2022 5:42 AM ISTമീഡിയവൺ വിലക്കിനെതിരെ പ്രതിഷേധ റാലി
text_fieldsbookmark_border
മുക്കം: മീഡിയവണിന് വിലക്കേർപ്പെടുത്തിയതിനെതിരെ 'മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിടരുതെന്ന' പ്രമേയത്തിൽ മുക്കം പൗരാവലി നടത്തിയ പ്രതിഷേധ സായാഹ്നം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവെക്കുന്ന ഭരണകൂടനീക്കങ്ങൾക്കെതിരെ ശക്തമായ താക്കീതായി പ്രതിഷേധ സായാഹ്നം മാറി. ഭിന്നതകൾ മറന്ന് മുഖ്യധാര രാഷ്ട്രീയ പാർട്ടി നേതാക്കളും മതസംഘടന നേതാക്കളും വേദിയിലെത്തിയപ്പോൾ, കൈക്കുഞ്ഞുങ്ങളുമായി വനിതകൾ ഉൾപ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുംപെട്ടവർ പ്രതിഷേധത്തിന് പിന്തുണയുമായി സദസ്സിനെ ധന്യമാക്കി. വൈകീട്ട് നാലരയോടെ അഭിലാഷ് ജങ്ഷനിൽനിന്ന് ബസ് സ്റ്റാൻഡിലെ വേദിയിലേക്ക് നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധറാലിയും നടന്നു. കൗൺസിലർമാരായ അബ്ദുൽ ഗഫൂർ മാസ്റ്റർ, സാറ, ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന, എ.പി. നസീം, ടി.കെ. ജുമാൻ, റഫീഖ് തോട്ടുമുക്കം, ജോസ് മുണ്ടത്താനം, ദാമോദരൻ കോഴഞ്ചേരി, സലാം തേക്കുംകുറ്റി, പ്രഭാകരൻ മുക്കം, അബ്ദുൽ മജീദ്, കെ.സി. അൻവർ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ prathishedha rally.jpg മീഡിയവണിന് വിലക്കേർപ്പെടുത്തിയതിനെതിരെ മുക്കത്ത് നടന്ന പ്രതിഷേധ റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story