Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:41 AM IST Updated On
date_range 15 March 2022 5:41 AM ISTഹരിദാസൻ വധം: കണ്ടെടുത്തത് നാലുവാളുകളും സ്റ്റീൽ പൈപ്പും
text_fieldsbookmark_border
തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ ഹരിദാസൻ വധക്കേസിൽ പൊലീസ് കണ്ടെടുത്തത് നാല് വാളും സ്റ്റീൽ പൈപ്പും. കേസിലെ 11ാം പ്രതി ബി.ജെ.പി തലശ്ശേരി മണ്ഡലം സെക്രട്ടറി ന്യൂ മാഹി പെരുമുണ്ടേരിയിലെ മീത്തലെ വീട്ടിൽ പ്രജിത്ത് എന്ന മൾട്ടി പ്രജി ഉപയോഗിച്ചതാണ് ഒരു വാൾ. 10ാം പ്രതി പുന്നോൽ ചെള്ളത്ത് മടപ്പുര ക്ഷേത്രം ഡയറക്ടർ പുന്നോൽ എസ്.കെ മുക്കിലെ കരോത്ത് താഴെക്കുനിയിൽ പൊച്ചറ ദിനേശൻ ഉപയോഗിച്ചതാണ് സ്റ്റീൽ പൈപ്പ്. പറമ്പിലും കുറ്റിക്കാട്ടിൽ നിന്നുമാണ് ഇവ കണ്ടെടുത്തതെന്ന് അന്വേഷണ സംഘം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഫെബ്രുവരി 14ന് ഹരിദാസനെ ആക്രമിക്കാനായി പോയ സംഘത്തിന്റെ കൈയിൽ കരുതിയതാണ് കണ്ടെടുത്ത മറ്റു മൂന്ന് വാളുകൾ. കോടിയേരി മാടപ്പീടിക കുറ്റിവയലിലെ കലുങ്കിനടിയിലാണ് വാളുകൾ സൂക്ഷിച്ചിരുന്നത്. കേസിലെ പ്രതി മാടപ്പീടിക രാജു മാസ്റ്റർ റോഡിലെ സമൻഗമയിൽ എസ്. ആത്മജനാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ഒമ്പത് പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിപ്പോർട്ട് നൽകിയത്. മൾട്ടി പ്രജി, പൊച്ചറ ദിനേശൻ, ആത്മജൻ എന്നിവർക്കുപുറമെ ബി.ജെ.പി കോടിയേരി മേഖല സെക്രട്ടറി പുന്നോലിലെ കടുമ്പേരി പ്രജീഷ് എന്ന പ്രജൂട്ടി, ചെള്ളത്ത് മടപ്പുര ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പുന്നോൽ കിഴക്കയിൽ വീട്ടിൽ സി.കെ. അർജുൻ, ചെള്ളത്ത് മടപ്പുരക്കടുത്ത സോപാനത്തിൽ കെ. അഭിമന്യു, പുന്നോൽ ചാലിക്കണ്ടി ഹൗസിൽ സി.കെ. അശ്വന്ത്, പുന്നോൽ ചാലിക്കണ്ടി ഹൗസിൽ ദീപക് സദാനന്ദൻ, പന്തക്കൽ വയലിൽപീടിക ശിവഗംഗയിൽ പി.എസ്. ശരത്ത് എന്നിവരെയാണ് കോടതി മുമ്പാകെ ഹാജരാക്കിയത്. ഇവരെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു. പ്രതികൾക്കെതിരെ ആംസ് ആക്ട് 27ാം വകുപ്പുകൂടി കൂട്ടിച്ചേർക്കാൻ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story