Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ പാലിയേറ്റിവ്...

ജനകീയ പാലിയേറ്റിവ് ക്ലിനിക് കെട്ടിട ശിലാസ്ഥാപനം നടത്തി

text_fields
bookmark_border
ജനകീയ പാലിയേറ്റിവ് ക്ലിനിക് കെട്ടിട ശിലാസ്ഥാപനം നടത്തി
cancel
പാലേരി: കുയിമ്പിൽ പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനകീയ പാലിയേറ്റിവ് ക്ലിനിക്കിന്റെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തണൽ ചെയർമാൻ ഡോ. ഇദ്രീസ് നിർവഹിച്ചു. പാലിയേറ്റിവ് പ്രവർത്തന രംഗത്ത് കോഴിക്കോട് മോഡൽ ഇന്ന് ഏറെ പ്രചാരം നേടിയിട്ടുണ്ടെന്നും ഈ രംഗത്ത് ജനങ്ങൾ കാണിക്കുന്ന താല്പര്യം ആശാവഹമാണെന്നും ഡോ. ഇദ്രീസ് പറഞ്ഞു. പരേതനായ മാവിലാട്ട് അബ്ദുല്ലയുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം പണിയുന്നത്. സ്ഥലത്തിന്റെ രേഖ വടക്കുമ്പാട്ട് നൗഷാദിൽനിന്ന് ഡോക്ടർ ഏറ്റുവാങ്ങി. വാർഡ് മെംബർ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. എസ്.പി. കുഞ്ഞമ്മദ്, കെ.കെ. റീന, പാറേമ്മൽ വഹീദ, പാളയാട്ട് ബഷീർ, ഡോ. ഷാജഹാൻ, ടി.കെ.കെ. മുഹമ്മദ്‌, കെ.വി. അശോകൻ എന്നിവർ സംസാരിച്ചു. മേനിക്കണ്ടി അബ്ദുല്ല സ്വാഗതവും അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു. Photo: പാലേരി കുയിമ്പിൽ ജനകീയ പാലിയേറ്റിവ് ക്ലിനിക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഡോ. ഇദ്രീസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story