Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപങ്കാളിത്ത പെൻഷൻ...

പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണം -എൻ.എസ്.ടി.എ

text_fields
bookmark_border
ബാലുശ്ശേരി: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽനിന്ന് പല സംസ്ഥാനങ്ങളും പിന്മാറുന്ന സാഹചര്യത്തിൽ കേരളവും പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനത്തിലേക്ക് മാറണമെന്ന് നാഷനൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടൊപ്പം അക്കാദമിക് നിലവാരത്തിൽ വൻ മുന്നേറ്റം ഉണ്ടാക്കുന്നതിന് അധ്യാപക പരിശീലന പരിപാടിയിൽ കാലോചിതമായ പരിഷ്കാരം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി ബാലുശ്ശേരിയിൽ നടന്ന എൻ.എസ്.ടി.എ ജില്ല സമ്മേളനത്തിന്റെ സമാപന സമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ.കെ. ശ്രീഷു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.പി. ബൈജു അധ്യക്ഷത വഹിച്ചു. ഗണേശൻ തെക്കേടത്ത്, അനിത കുന്നത്ത്, വിനോദ് മേച്ചേരി, പി. പവിത്രൻ, കെ.പി. സജീഷ് എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായി വി.പി. ബൈജു (പ്രസി), കെ.പി. സുധീഷ് (വൈസ് പ്രസി), ബവിത അരുൺ (ജന. സെക്ര), സഗീഷ് (ജോ. സെക്ര), എസ്. ശ്രുതില (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story