Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാമപഞ്ചായത്ത്...

ഗ്രാമപഞ്ചായത്ത് നിലപാടിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

text_fields
bookmark_border
ഗ്രാമപഞ്ചായത്ത് നിലപാടിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
cancel
നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് ഓഫിസ് ശിലാസ്ഥാപന ചടങ്ങ് സംസ്ഥാന ബജറ്റ് ദിവസം തീരുമാനിച്ച് പരിപാടിയിൽനിന്ന് എം.എൽ.എയെ ഒഴിവാക്കുകയും തൂണേരി ബ്ലോക്ക് പ്രസിഡന്റിനെ ആശംസ പ്രസംഗകയാക്കി അപമാനിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ എൽ.ഡി.എഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം നാദാപുരം ഏരിയ സെക്രട്ടറി പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പരിപാടിയെ യു.ഡി.എഫ് വേദിയാക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സങ്കുചിത രാഷ്ട്രീയത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളുടെയും പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്ലിയേരി ബാലൻ, എൽ.ജെ.ഡി നേതാവ് പി.എം. നാണു, ലോക്കൽ സെക്രട്ടറി കനവത്ത് രവി, കെ.ജി. ലത്തീഫ്, ടി. രാമചന്ദ്രൻ, കോടോത്ത് അന്ത്രു, സി.കെ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. പടം. CL K Z nd m 1 തൂണേരിയിൽ എൽ.ഡി.എഫ് നടത്തിയ പ്രതിഷേധ സംഗമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story