Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉറങ്ങിക്കിടന്നയാളെ...

ഉറങ്ങിക്കിടന്നയാളെ തീകൊളുത്തിയ തമിഴ്​നാട്​ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
കോഴിക്കോട്​: ഹോട്ടൽവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നഗരത്തിലെ ​തെങ്ങുകയറ്റ തൊഴിലാളിയായ തമിഴ്​നാട്​​ സ്വദേശി മണിയാണ്​ തലശ്ശേരിയിൽനിന്ന്​ അറസ്റ്റിലായത്​. കൊടുവള്ളി സ്വദേശി തണ്ണിമുണ്ടക്കാട്​ ഷൗക്കത്തിനുനേരെയായിരുന്നു ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ വധശ്രമമുണ്ടായത്​. ​ റെയിൽവേക്കു​ സമീപം ഹോട്ടലിന്‍റെ മുൻഭാഗത്ത്​ ഉറങ്ങവെ ഷൗക്കത്തിന്‍റെ ദേഹത്ത്​​ മണി തീകൊളുത്തുകയായിരുന്നു​. സമീപത്തെ സി.സി.ടി.വി കാമറയിൽ കുപ്പിയിൽ കൊണ്ടുവന്ന വസ്തു ദേഹത്തേക്ക്​ ഒഴിക്കുന്നതിന്‍റെയും തീകൊളുത്തുന്നതിന്‍റെയും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിൽനിന്നും ഷൗക്കത്തിന്‍റെ മൊഴിയിൽനിന്നുമാണ്​ കേസ്​ രജിസ്റ്റർ ചെയ്ത ടൗൺ പൊലീസിന്​ പ്രതി മണിയാണെന്ന്​ വ്യക്തമായത്​. ഷൗക്കത്തും മണിയും ഏറെക്കാലമായി സുഹൃത്തുക്കളായിരുന്നു​വെന്നും അടുത്തിടെയുണ്ടായ വൈരാഗ്യമാണ്​ ​​കൊലപാതകശ്രമത്തിൽ കലാശിച്ചതെന്നുമാണ്​ പൊലീസ്​ പറയുന്നത്​. ആക്രമണം നടന്നതിന്​ തൊട്ടടുത്തുള്ള ആക്രിക്കടയിലെ തൊഴിലാളിയാണ്​ ഷൗക്കത്ത്​. എസ്​.ഐ എ. അനൂപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ്​ പ്രതിയെ അറസ്​റ്റ് ചെയ്തത്​. ശരീരത്തിൽ 60​ ശതമാനത്തോളം പൊള്ളലേറ്റ ഷൗക്കത്ത്​ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story