Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതകർന്ന കുറ്റ്യാടി...

തകർന്ന കുറ്റ്യാടി മെയിൻ കനാൽ അടിയന്തര അറ്റകുറ്റപ്പണി നടത്തും –വകുപ്പു മന്ത്രി

text_fields
bookmark_border
കുറ്റ്യാടി: കഴിഞ്ഞയാഴ്ച തകർന്ന കുറ്റ്യാടി ജലസേചന പദ്ധതി വലതുകര മെയിൻ കനാൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ജലസേചനം പുനരാരംഭിക്കുമെന്ന്​ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. ഇ.കെ. വിജയൻ എം.എൽ.എയുടെ സബ്​മിഷനുള്ള മറുപടിയിലാണ്​ ഇത്​ അറിയിച്ചത്​. 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്​ പദ്ധതി വിഭാഗം ചീഫ്​ എൻജിനീയർ തയാറാക്കിയിട്ടുണ്ട്​. എസ്റ്റിമേറ്റ്​ തുക ചീഫ്​ എൻജിനീയറുടെ സാമ്പത്തികാധികാര പരിധിക്കുള്ളിലായതിനാൽ പ്രവൃത്തി നിർവഹണത്തിന്​ വേണ്ട നടപടികൾ സ്വീകരിക്കാനും ഫണ്ട്​ ലഭ്യതയിൽ കുറവുണ്ടെങ്കിൽ ധന പുനർവിനിയോഗത്തിനുള്ള ശിപാർശ സർക്കാറിന്​ സമർപ്പിക്കാനും ചീഫ്​ എൻജിനീയർക്ക്​ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തിക്ക്​ മേൽനോട്ടം വഹിക്കാൻ കണ്ണൂർ സർക്കിളിലെ പദ്ധതി വിഭാഗം സൂപ്രണ്ടിങ്​ എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനാൽ തകർന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത്​ പരിശോധിച്ചുവരുകയാണ്​. കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയാണ്​ 34 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിന്റെ ചെയിനേജ്​ 6.300ലുള്ള മരുതോങ്കര മുണ്ടക്കുറ്റിയിൽ കനാൽ അമർന്ന്​ താഴ്​ന്നുപോകുകയും പാർശ്വഭിത്തി തകരുകയും ചെയ്തത്​. 20 മീറ്റർ നീളത്തിൽ കനാൽ ബണ്ട്​ പൂർണമായി ഇടിയുകയും 10 മീറ്റർ ആഴത്തിലുള്ള അണ്ടർ ടണലിന്റെ നടുഭാഗം തകർന്നു പോകുകയും ചെയ്തതായി ജലസേചന വകുപ്പ്​ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കനാൽ ശൃംഖലകളും നിർമിതികളും ബലപ്പെടുത്തുന്നതിനായി 180 കോടിയുടെ പ്രപ്പോസൽ തയാറാക്കിയിട്ടുണ്ട്​. കഴിഞ്ഞ മാസം 22 ന്​ ജലവിഭവ വകുപ്പ്​ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്​ പ്രപ്പോസൽ ചർച്ച ചെയ്തിട്ടുണ്ടെന്നും മുൻഗണന ക്രമത്തിൽ പ്രവൃത്തി നടത്താൻ ആവശ്യമായ ഭേദഗതികളോടെ സർക്കാറിന്​ സമർപ്പിക്കാൻ പദ്ധതി വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. -
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story