Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:35 AM IST Updated On
date_range 15 March 2022 5:35 AM ISTപാഠ്യപദ്ധതിയിൽ മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം -കെ.എസ്.ടി.യു
text_fieldsbookmark_border
കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ മതനിരാസമല്ല മതേതര മൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) പാഠ്യപദ്ധതി പരിഷ്കരണ അക്കാദമിക് ശില്പശാല ആവശ്യപ്പെട്ടു. കെ.എസ്.ടി.യു അക്കാദമിക് വിഭാഗം കൺവീനർ കെ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം. അഹമ്മദ്, ഓർഗനൈസിങ് സെക്രട്ടറി പി.കെ. അസീസ്, ഭാരവാഹികളായ സി.എം. അലി, കെ.ടി. അമാനുള്ള, വി.എ. ഗഫൂർ, റഹീം കുണ്ടൂർ, കെ.എം.എ. നാസർ, ഇ.പി.എ. ലത്തീഫ്, ജലീൽ വൈരങ്കോട്, ബഷീർ തൊട്ടിയൻ, നാസർ മങ്കട എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story