Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:29 AM IST Updated On
date_range 15 March 2022 5:29 AM ISTകെ-റെയിൽ: കല്ലിടൽ സർക്കാറിന്‍റെ ശവക്കല്ലറക്കുള്ളതാവും -ബി.ജെ.പി
text_fieldsbookmark_border
കോഴിക്കോട്: ജനവികാരം മാനിക്കാതെ കെ-റെയിലിനായുള്ള കല്ലിടൽ പിണറായി സർക്കാറിന്‍റെ ശവക്കല്ലറക്കുള്ള കല്ലിടലായി മാറുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്. ബി.ജെ.പി ജില്ല കമ്മിറ്റി കെ-റെയിൽവെ വിരുദ്ധ ജനകീയ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമ്പോൾ ലക്ഷക്കണക്കിന് പേരെ കുടിയൊഴിപ്പിക്കേണ്ടിവരും. അവരെ പുനരധിവസിപ്പിക്കാൻ സർക്കാറിന് ബദൽ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. ശ്രീശൻ, കെ. നാരായണൻ, എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ, നവ്യ ഹരിദാസ്, എൻ.പി. രാമദാസ്, ഹരിദാസ് പൊക്കിണാരി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് വി.കെ. സജീവന്‍റെ നേതൃത്വത്തിൽ കെ-റെയില്‍ പ്രദേശമായ കാട്ടില്‍പീടിക മുതല്‍ കുഞ്ഞിപ്പള്ളി വരെ ത്രിദിന പദയാത്ര സംഘടിപ്പിക്കും. 56 പേർക്കുകൂടി കോവിഡ് കോഴിക്കോട്: ജില്ലയില്‍ 56 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1,461 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലിരുന്ന 17 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 557 പേരാണ് കോവിഡ് ബാധിതരായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story