Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​സി.പി. ഹമീദ്​...

​സി.പി. ഹമീദ്​ കോൺഗ്രസ്​-എസ്​ ​ ഭാരവാഹിത്വത്തിൽനിന്ന്​ പുറത്ത്​

text_fields
bookmark_border
കോഴിക്കോട്​: കോൺഗ്രസ്​-എസ്​ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന്​ സി.പി. ഹമീദിനെ പുറത്താക്കി. മറ്റ്​ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കിയതായി ജില്ല പ്രസിഡന്റ് സി. സത്യചന്ദ്രനും സെക്രട്ടറി പി.കെ. ബാലകൃഷ്ണൻ കിടാവും വാർത്തക്കുറിപ്പിൽ അറിയിച്ചു. ജില്ല പ്രസിഡന്റി‍​ന്റെ പേരും വ്യാജഒപ്പും ഉപയോഗിച്ച്​ ചാലപ്പുറത്തെ സഹകരണബാങ്കിൽ ഹമീദ്​ അക്കൗണ്ട്​ തുടങ്ങിയത്​ 'മാധ്യമം' വാർത്തയാക്കിയിരുന്നു. ഇതുസംബന്ധിച്ച്​ കസബ പൊലീസ്​ ഹമീദിനെ പ്രതിയാക്കി കേസെടുത്തിരുന്നു. വ്യാജരേഖ ചമക്കൽ, വ്യാജരേഖ യഥാർഥ രേഖയായി അവതരിപ്പിക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളിലായിരുന്നു​ കേസ്​. നിലവിൽ പാർട്ടി ജില്ല പ്രസിഡന്റിന്റെ പേരിൽ ബാങ്ക്​ അക്കൗണ്ടില്ലായിരുന്നു. തുടർന്ന്​ പാർട്ടി സംസ്ഥാന കമ്മിറ്റി അന്വേഷണം നടത്തി. കോൺഗ്രസ്-എസിന്റെയും എൽ.ഡി.എഫിന്റെയും നിലപാടുകൾക്കുവിരുദ്ധമായി നിരന്തരം പ്രവർത്തിക്കുന്ന സി.പി ഹമീദിനെ പ്രാഥമികാംഗത്വത്തിൽനിന്ന്​ പുറത്താക്കാൻ സംസ്ഥാന പ്രസിഡന്റിനോട്​ ജില്ല കമ്മിറ്റി യോഗം ശിപാർശ ചെയ്തു. ബാങ്ക്​ അക്കൗണ്ട് വ്യാജമായുണ്ടാക്കാൻ വ്യാജ മിനിറ്റ്​സിന്റെ കോപ്പി നിർമിക്കാൻ കൂട്ടുനിന്നവർക്കെതിരെ അന്വേഷണം നടത്തും. ജില്ല സെക്രട്ടറി സി. രാമകൃഷ്ണൻ കൺവീനറായി മൂന്നംഗ അന്വേഷണ സമിതിയെയും യോഗം പ്രഖ്യാപിച്ചു. യോഗത്തിൽ ജില്ല പ്രസിഡന്റ്​ സി. സത്യചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറിമാരായ പി.കെ. ബാലകൃ​ഷ്​ണൻ കിടാവ്​, സി. രാമകൃഷ്ണൻ, ബ്ലോക്ക്​ പ്രസിഡന്റുമാരായ പി.കെ. ശശിധരൻ, എ.വി. ബാലകൃ്​ണൻ, പി.പി. രാജൻ, ഇ. രാധാകൃഷ്​ണൻ, എം. കുഞ്ഞിരാമനുണ്ണി, ഐ.എം. ബാലൻ, ടി. മോഹൻ ദാസ്​, യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡന്റ്​ വള്ളിൽ ശ്രീജിത്ത്​, കുറ്റിയിൽ ബാലകൃഷ്ണൻ, പി.വി. സജിത്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story