Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:44 AM IST Updated On
date_range 14 March 2022 5:44 AM ISTഹിമായത്തുൽ സ്കൂൾ മിനി പാർക്ക് ഉദ്ഘാടനം
text_fieldsbookmark_border
കോഴിക്കോട്: ഹിമായത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വിദ്യാർഥികളുടെ തനതിടം പദ്ധതിയുടെ ഭാഗമായി നിർമിച്ച മിനി പാർക്കിന്‍റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. 2006 -2008ൽ കോമേഴ്സ് വിഭാഗത്തിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികളാണ് മിനി പാർക്ക് ഒരുക്കിയത്. ചടങ്ങിൽ വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഉപഹാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. സ്കൂൾ മാനേജർ കെ. ഹസ്സൻ കോയ, പി.ടി.എ പ്രസിഡന്റ് എസ്.പി. സലിം, ഹെഡ്മാസ്റ്റർ വി.കെ. ഫൈസൽ, പി.എൻ. വലീത്, സ്കൂൾ സ്റ്റാഫ് സെക്രട്ടറിമാരായ അബ്ദുസ്സലാം കല്ലായി, എ.എം. നൂറുദ്ദീൻ മുഹമ്മദ്, പി. മുഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് ബഷീർ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. സർഷാറലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story