Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:44 AM IST Updated On
date_range 14 March 2022 5:44 AM ISTവയോധികന്റെ വീട്ടിലേക്കുള്ള വഴിയിൽ മാലിന്യമൊഴുക്കിയിട്ടും നടപടിയില്ല
text_fieldsbookmark_border
കോഴിക്കോട്: വയോധികന്‍റെ വീട്ടിലേക്കുള്ള വഴിയിൽ മാലിന്യമൊഴുക്കിയിട്ടും കോർപറേഷൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മലബാർ ക്രിസ്ത്യൻ കോളജ് ഗേറ്റിന് മുന്നിലെ വഴിയിലേക്കാണ് പരിസരത്തെ ഹോട്ടൽ മാലിന്യമടക്കം ഒഴുക്കിവിടുന്നത്. മൂന്നടി വീതിയുള്ള ഇടവഴിയിൽ മലിനജലം തളംകെട്ടി ചളിപ്പാടമായി. വിദ്യാർഥികളും പരിസരവാസികളും ഈ വഴി ഉപയോഗിക്കുന്നുണ്ട്. റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനെതിരെയാണ് പരാതി. അദ്ദേഹം വാടകക്ക് കൊടുത്ത ഹോട്ടലിലെ മാലിന്യമടക്കം ഇടവഴിയിലേക്കാണ് ഒഴുകുന്നത്. പരാതിയെ തുടർന്ന് മേയർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് അവസ്ഥ ബോധ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. ഉദ്യോഗസ്ഥർ പരാതി അവഗണിക്കുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. vj
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story