Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:44 AM IST Updated On
date_range 14 March 2022 5:44 AM ISTപടന്നവളപ്പ് തോട് ശുചീകരണ കാമ്പയിന് തുടക്കം
text_fieldsbookmark_border
കോഴിക്കോട്: കോർപറേഷൻ 54ാം വാർഡിലെ പടന്നവളപ്പ് തോട് പുനരുദ്ധാരണത്തിന് മുന്നോടിയായി ബോധവത്കരണ ക്ലാസും പ്രാദേശിക സംഘാടക സമിതി രൂപവത്കരണവും നടന്നു. ജില്ല ഭരണകൂടത്തിന്‍റെയും ഹരിത കേരളം മിഷന്‍റെയും തെളിനീരൊഴുകും നവകേരളം പദ്ധതി, കോഴിക്കോട് കോർപറേഷന്റെ ശുചിത്വ പ്രോട്ടോകോൾ പദ്ധതി എന്നിവയിലുൾപ്പെടുത്തിയാണ് പടന്നവളപ്പ് തോടിനു പുനരുജ്ജീവനം നൽകുന്നത്. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ശുചീകരണത്തെക്കുറിച്ച് വിശദീകരിച്ചു. മാർച്ച് 27നു നടക്കുന്ന തോട് ശുചീകരണ വീണ്ടെടുപ്പിനു മുന്നോടിയായി ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ് പ്രദേശവാസികൾക്ക് ബോധവത്കരണ ക്ലാസെടുത്തു. പറവ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശംസുദ്ദീൻ സ്വാഗതം പറഞ്ഞു. ഉദയം റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ പി.കെ. ഷാഫി, ഹരിത കേരളം മിഷൻ ജില്ല റിസോഴ്സ് പേഴ്സൻമാരായ പി. പ്രിയ, എ. രാജേഷ്, ഡോണ ഫ്രാൻസിസ്, ജെ.എച്ച്.ഐ സതീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റഫീഖ്, ഫൈസൽ, അജിത്കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story